ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ; നൂറാമത് ഉപഗ്രഹം ഭ്രമണപഥത്തില്‍

 

നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ട് ഐഎസ്ആര്‍ഒ. കാര്‍ട്ടോസാറ്റ് 2 ബഹിരാകാശത്തേക്ക് കുതിച്ചു. വിദേശരാജ്യങ്ങളുടേതുള്‍പ്പടെ 31 ഉപഗ്രഹങ്ങളാണുള്ളത്. പിഎസ്എല്‍വി-സി 40 ല്‍ 31 ഉപഗ്രഹങ്ങള്‍. ഇതില്‍ 28 എണ്ണം 6 വിദേശ രാജ്യങ്ങളുടേതാണ്. രാവിലെ 9.29 നായിരുന്നു ഉപഗ്രഹം കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒയുടെ 42ാമതു ദൗത്യമാണിത്.

വിവിധ ഭൂമി, ഭൂമിശാസ്ത്ര വിവരങ്ങള്‍ക്കു വികസിപ്പിച്ചെടുക്കാനാണ് കാര്‍ട്ടോസാറ്റ് 2 വിന്റെ ഇമേജറികള്‍ ഉപയോഗിക്കുക. ഇതിന്റെ ഡിസൈന്‍ കാലാവധി 5 വര്‍ഷം. കാര്‍ട്ടോസാറ്റ് 2 ന് 710 കിലോഗ്രാം ഭാരവും 30 സഹ പാസഞ്ചര്‍ ഉപഗ്രഹങ്ങള്‍ക്ക് എല്ലാം കൂടി 613 കിലോഗ്രാം ഭാരവുമുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടു സഹ പാസഞ്ചര്‍ സാറ്റലൈറ്റുകള്‍ക്കും ആറു രാജ്യങ്ങളുടെ 28 സാറ്റലൈറ്റുകള്‍ക്കുമൊപ്പം കാര്‍ട്ടോസാറ്റ് 2 വിക്ഷേപിച്ചത് ഇന്ത്യയുടെ അഭിമാന സന്ദര്‍ഭമെന്നു പറഞ്ഞു. ഇതൊരു നാഴികക്കല്ലാണ്, ഐഎസ്ആര്‍ഒ ടീമീനെ അനുമോദിക്കുന്നു.

ഐഎസ്ആര്‍ഒയുടെ 2017 ആഗസ്ത് 31 ന് വിക്ഷേപിച്ച പിഎസ്എല്‍വി- സി 39 പരാജയമായിരുന്നു. അതിന്റെ ഹീറ്റ് ഷീല്‍ഡ് തുറക്കാത്തതിനാല്‍ ഉപഗ്രഹത്തിന് വേര്‍പെടാനായില്ല. 24 വര്‍ഷത്തിനിടയില്‍ രണ്ടു പിഎസ്എല്‍വികളെ പരാജയപ്പെട്ടിട്ടുള്ളു. പിഎസ്എല്‍വി- ഡി 1 കന്നിപ്പറക്കലില്‍ 1993 സെപ്തംബര്‍ 20 ന് പരാജയപ്പെട്ടു.

വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് ആരംഭിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

റോക്കറ്റില്‍ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്റെ താപകവചം വിടരാതിരുന്നത് മൂലം കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐആര്‍എന്‍എസ്എസ്എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനാല്‍ പിഎസ്എല്‍വിയുടെ ഈ വിക്ഷേപണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി. ഇതിനെ തുടര്‍ന്ന് ഡിസംബറില്‍ നടത്താനിരുന്ന വിക്ഷേപണം പലതവണ മാറ്റിവച്ചു.

ചെറിയ സംഗതികള്‍ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ദൗത്യത്തിന് ഒരുങ്ങിയത്. മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി, ലോഞ്ചിംഗ് ഓതറൈസേഷന്‍ ബോര്‍ഡ് എന്നിവയുടെ ഫുള്‍ കോറം ചേര്‍ന്നാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: