അധ്യാപിക മര്‍ദ്ദിച്ചു; മൂന്നാം ക്ലാസുകാരന് കേള്‍വിശക്തി നഷ്ടമായി

 

ഗണിത അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ മൂന്നാം ക്ലാസുകാരന് കേള്‍വിശക്തി നഷ്ടമായി. ദില്ലിയിലെ ഭായി പരമാനന്ത് വിദ്യാ മന്ദിറിലെ വിദ്യാര്‍ത്ഥിക്കാണ് കേള്‍വിശക്തി നഷ്ടമായത്. മര്‍ദ്ദനമേറ്റ വിദ്യര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചെവിക്കല്ല് പൊട്ടിയതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷവും കുട്ടിക്ക് നേരെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും സമാനമായ പെരുമാറ്റം ഉണ്ടായതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചുമലുകള്‍ക്ക് പരുക്ക് പറ്റിയതായും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം കുട്ടിക്ക് നേരെ മര്‍ദ്ദനം ഉണ്ടായതായി ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ വീണ്ടും മര്‍ദ്ദിച്ചതെന്നാണ് പിതാവ് പറയുന്നത്. അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് കുട്ടിയുടെ അമ്മയും പറഞ്ഞു.

കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്ക് നോട്ടീസ് നല്‍കിയതായി സ്‌കൂളിലെ പ്രധാനാധ്യാപകനായ അജയ് പാല്‍ സിംഗ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: