അയര്‍ലണ്ടിലെ ചില കൗണ്ടികളില്‍ ഹോട്ടല്‍ ഭക്ഷണം ഒട്ടും സുരക്ഷിതമല്ല: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

ഡബ്ലിന്‍: ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഭക്ഷ്യവകുപ്പിന്റെ അടച്ചുപൂട്ടലിന് വിധേയമായത് നൂറില്‍ പരം ഹോട്ടലുകളാണ്. എല്ലാ വര്‍ഷവും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ചില കൗണ്ടികളില്‍ മാത്രം നിരവധി ഹോട്ടലുകള്‍ക്ക് പൂട്ട് വീണിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഭക്ഷണശാലകള്‍ അടച്ചുപൂട്ടിയത് ഡബ്ലിനില്‍ ആണ്. ഇവിടെ 17 റെസ്റ്റോറന്റുകള്‍ക്ക് ശുചിത്വമില്ലായ്മയെ തുടര്‍ന്ന് നോട്ടീസ് നല്‍കുകയായിരുന്നു. തൊട്ടു പുറകില്‍ കോര്‍ക്കില്‍ 7 ഹോട്ടലുകള്‍ പൂട്ടിച്ചു. ഡബ്ലിനില്‍ തന്നെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് ഇത് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡോനിഗല്‍, സിലിഗോ, ലോങ്ഫോര്‍ഡ്, ലോത്ത് എന്നീ കണ്ടികളിലും അടച്ചുപൂട്ടിയ റെസ്റ്റോറന്റുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ്. വര്‍ഷംതോറും ടൂറിസം മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്ന അയര്‍ലണ്ടില്‍ ഹോട്ടലുകളിലെ ശുചിത്വമില്ലായ്മ ഈ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: