ഇന്റര്‍നെറ്റ് വഴി വ്യാജ വിമാന ടിക്കറ്റുകള്‍; മുന്നറിയിപ്പുമായി എമിറേറ്റ്സ്

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദുബായിയുടെ ഫ്‌ലാഗ്ഷിപ്പ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. എമിറേറ്റ്‌സ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജവെബ്‌സൈറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

33 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നുവെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഇനി 196 ടിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും വെബ്സൈറ്റ് പറയുന്നു.

സന്ദേശത്തെത്തുടര്‍ന്ന് ഒരു ചോദ്യവുമുണ്ട്. ”എമിറേറ്റ്‌സ് മികച്ചതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” എന്നാണ് ചോദ്യം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്ന് എമിറേറ്റ്‌സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഈ ലിങ്കുള്‍ ക്ലിക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. ഈ തട്ടിപ്പിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. തുടര്‍ന്ന് തട്ടിപ്പുകാര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.

ഇത് ആദ്യമായല്ല ഇത്തരം തട്ടിപ്പ് വെബ്സൈറ്റുകള്‍ വൈറലാകുന്നത്. മുന്‍പും സമാനമായ വാഗ്ദാനവുമായി തട്ടിപ്പ് വെബ്സൈറ്റുകള്‍ രംഗത്തെത്തിയിരുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: