എച്ച്.എസ്.ഇ യുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡിന് അടുത്ത ആഴ്ച തുടക്കമാകും.

ഡബ്ലിന്‍: എച്ച്.എസ്.ഇ യുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡിന് അടുത്ത ആഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. വളരെ ലളിതമായി മെഡിക്കല്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഏതു സമയത്തും അപേക്ഷ സമര്‍പ്പിക്കാമെന്ന സൗകര്യവുമുണ്ട്.

2017-ല്‍ 440,000 അപേക്ഷകര്‍ക്ക് കാര്‍ഡ് ലഭിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സംവിധാനമാണിത്. വരുമാനം കണക്കാക്കി നിശ്ചിത വരുമാനത്തില്‍ താഴെ വരുന്നവരാണ് മെഡിക്കല്‍ കാര്‍ഡിന്റെ ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: