ഇന്ന് രാത്രി മഞ്ഞ് വീഴ്ച ശക്തമാകും; മൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്

 

കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മൂന്ന് കൗണ്ടികളില്‍ മീറ്റ് ഐറാന്‍ യെല്ലോ വാണിങ്കാ പ്രഖ്യാപിച്ചു. കാവന്‍, മോനഗന്‍, ഡൊണഗല്‍ എന്നീ കൗണ്ടികളിലാണ് മഞ്ഞ് വീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പ് നല്കിയിരുന്നുന്നത്. നാളെ രാവിലെ വരെ ഈ മുന്നറിയിപ്പുകള്‍ നിലവിലുണ്ടാകും.

രാജ്യത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് കനത്ത മഴയും ഇന്ന് രാത്രി ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ഡോനഗലിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച അതിശക്തമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ ഈ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

അയര്‍ലന്റിന് പുറമേ യൂറോപ്പിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞും, കൊടുങ്കാറ്റും ശക്തമായിട്ടുണ്ട്. യൂറോപ്പിലെങ്ങും കനത്ത നാശം വിതച്ച കൊടുങ്കാറ്റിനെയും ശൈത്യത്തെയും തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സില്‍ മൂന്നും ബെല്‍ജിയത്തില്‍ ഒരാളും മരിച്ചു. കാറ്റും മഞ്ഞും ശക്തമായതിനെത്തുടര്‍ന്ന് ആംസ്റ്റര്‍ഡാം വിമാനത്താവളം അടച്ചിട്ടു. എല്ലാ വിമാനങ്ങളും റദ്ദാക്കി. മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിയാണ് മൂന്നു പേര്‍ മരിച്ചത്.

കാറിനു മുകളില്‍ മരം വീണാണ് ബെല്‍ജിയത്തില്‍ ഒരാള്‍ മരിച്ചത്. ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ മറ്റു രാജ്യങ്ങളെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ബ്രിട്ടനില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ഹിമക്കാറ്റ് ആയിരങ്ങളെ ഭവനരഹിതരാക്കി. തെക്കുകിഴക്കന്‍ മേഖല പൂര്‍ണമായും ഇരുട്ടിലാണ്. റോഡുകളിലുള്ള മഞ്ഞുവീഴ്ച ഗതാഗത സംവിധാനം താറുമാറാക്കി. സ്‌കൂളുകള്‍ അടഞ്ഞുകിടന്നു. ശക്തമായ കാറ്റ് തുടരുതിനാല്‍ ജനങ്ങളോട് കഴിയുന്നതും വീടുകളില്‍ കഴിഞ്ഞുകൂടാനാണ് അധികൃതരുടെ നിര്‍ദ്ദേശം.

ഡികെ

 

Share this news

Leave a Reply

%d bloggers like this: