പത്മപുരസ്‌കാരങ്ങളില്‍ തിളങ്ങി മലയാളികള്‍; മാര്‍ ക്രിസോസ്റ്റത്തിന് പത്മഭൂഷണ്‍

 

രാജ്യത്തിന്റെ അറുപത്തിയൊന്‍പതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജ, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. ഭാരതരത്ന കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ക്രിക്കറ്റ് താരം എംഎസ് ധോണി, സ്നൂക്കര്‍ താരം പങ്കജ് അദ്വാനി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ അരവിന്ദ് പരീക്കര്‍, ചിത്രകാരന്‍ ലക്ഷ്മണ്‍ പൈ, ആര്‍ക്കിയോളജിസ്റ്റ് രാമചന്ദ്രന്‍ നാഗസ്വാമി എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

ഉറുദു സാഹിത്യകാരന്‍ അന്‍വര്‍ ജലാല്‍പൂര്‍, സൂഫി സംഗീതജ്ഞന്‍ ഇബ്രാഹിം സുതാര്‍, സയന്റിസ്റ്റ് മനാസ് ബിഹാരി വര്‍മ, മലയാളികളായ സാന്ത്വന ചികിത്സാ രംഗത്തുള്ള ഡോക്ടര്‍ എംആര്‍ രാജഗോപാല്‍, പാരമ്പര്യചികിത്സാ രംഗത്ത് വാമനമുത്തശ്ശി എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. മലയാളിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ പരംവിശിഷ്ട സേവാമെഡലിന് അര്‍ഹനായി.

പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവര്‍ കെ ശ്രീകാന്ത് (ബാഡ്മിന്റണ്‍), സോംദേവ് ദേവ് വര്‍മന്‍ (ടെന്നീസ്), മീരാഭായ് ചാനു (ഭാരോദ്വഹനം), അരവിന്ദ് ഗുപ്ത (സാഹിത്യം), ഭാജു ശ്യാം (പെയിന്റിംഗ്), സുധാംശു ബിശ്വാസ് (സാമൂഹിക പ്രവര്‍ത്തകന്‍), മുരളികാന്ത് പേട്കര്‍ (കായികം), സുഭാഷിണി മിസ്ത്രി (സാമൂഹിക പ്രവര്‍ത്തക), വിജയലക്ഷ്മി നവനീതകൃഷ്ണന്‍ (സാഹിത്യം), സുലഗാട്ടി നരസമ്മ (മെഡിസിന്‍), യേഷി ധോഡന്‍ (മെഡിസിന്‍) എന്നിവരാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: