തീവ്രവാദ പ്രവര്‍ത്തങ്ങളെ സഹായിക്കുന്നു; വാട്സ്ആപ്പിനും ടെലിഗ്രാമിനുമെതിരെ ബ്രിട്ടീഷ് ഭരണകൂടം

ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ സ്വകാര്യത ഉറപ്പുനല്‍കുന്ന എന്‍ക്രിപ്റ്റഡ് സംവിധാനം ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വീണ്ടും രംഗത്ത്. ദാവോസില്‍ വേള്‍ഡ് എക്കണോമിങ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബാലപീഡനം, തീവ്രവാദ ഭീകരവാദ ഉള്ളടക്കങ്ങളുടെ പ്രചരണം തുടങ്ങിയവയ്ക്ക് വേണ്ടി തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ പ്രയോജനപ്പെടുത്തപ്പെടുമ്പോള്‍ കമ്പനികള്‍ക്ക് മാറിനില്‍ക്കാനാവില്ല. തെരേസ മെയ് പറഞ്ഞു.

ഇത്തവണ വാട്സ്ആപ്പ് മുതല്‍ ടെലിഗ്രാം വരെയുള്ള എന്‍ക്രിപ്റ്റഡ് മെസേജിങ് സംവിധാനങ്ങള്‍ക്ക് നേരെ നേരിട്ടുള്ള ആക്രമണമാണ് തെരേസ നടത്തിയത്. ഈ സേവനങ്ങള്‍ തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും സംരക്ഷണം നല്‍കുന്നുവെന്നും ഇതിനെതിരെ ആപ്പ് ഡെവലപ്പര്‍മാര്‍ സ്വമേധയാ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് തെരേസ ഭരണകൂടം നല്‍കുന്നത്.

2015ല്‍ ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോഴും തീവ്രവാദികള്‍ക്ക് സുരക്ഷിത ആശയവിനിമയ സൗകര്യം ഒരുക്കരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വരാനിരിക്കുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇതിന് തക്കതായ നിയമ നിര്‍മ്മാണം നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. തെരേസാ മേയ്ക്ക് ശേഷം ആഭ്യന്തര സെക്രട്ടറി സ്ഥാനത്തെത്തിയ ആംബര്‍ റൂഡും പോലീസിനും രഹസ്യാന്വേഷണ സേവനങ്ങള്‍ക്കും വാട്സ്ആപ്പ് പോലുള്ള എന്‍ക്രിപ്റ്റഡ് സേവനങ്ങള്‍ക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന വാദം ആവര്‍ത്തിച്ചു.

വെസ്റ്റ് മിന്‍സ്റ്റര്‍ തീവ്രവാദി ആക്രമണത്തിന് ശേഷം ഈ ആവശ്യം സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഉന്നയിച്ചെങ്കിലും കമ്പനികളില്‍ നിന്നും കാര്യമായ ഇടപെടലുണ്ടായില്ല. സന്ദേശങ്ങളുടെ എന്‍ക്രിപ്ഷന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാന്‍ അധികാരം നല്‍കുന്ന 2016 ലെ ഇന്‍വെസ്റ്റിഗേറ്ററി പവേഴ്സ് നിയമം നിലവിലുണ്ടെങ്കിലും അത് കമ്പനികള്‍ക്ക് മേല്‍ പ്രയോഗിക്കാന്‍ ഭരണകൂടം ഇതുവരെ ശ്രമിച്ചിട്ടില്ല. ഒടുവിലാണ് വന്‍കിട കമ്പനികള്‍ സ്വമേധയാ നടപടി സ്വീകരിക്കണമെന്ന ആഹ്വാനവുമായി മേയ് രംഗത്ത് വന്നത്. മുന്‍കാലങ്ങളിലേത് പോലെ കമ്പനികള്‍ സ്വമേധയാ നടപടി സ്വീകരണിക്കണമെന്ന നിലപാടില്‍ തന്നെയാണ് തെരേസ മെയ്

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: