പറന്നുകൊണ്ടിരിക്കെ എഞ്ചിന്‍ നിലച്ചു: വിമാനം ഹൈവേയിലിറക്കി; നാടകീയ സംഭവത്തിന് സാക്ഷ്യം വഹിച്ച് കാലിഫോര്‍ണിയ

 

കാലിഫോര്‍ണിയ: പറന്നുകൊണ്ടിരിക്കവെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ തീരെ കുറവായിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

കാലിഫോര്‍ണിയയിലെ ഡെല്‍ മാര്‍ സിറ്റിയിലാണ് ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ അരങ്ങേറിയത്. സാന്റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. കൂടെ ഇദ്ദേഹത്തിന്റ സുഹൃത്തുമുണ്ടായിരുന്നു. പറന്നുകൊണ്ടിരിക്കവെ വിമാനത്തിന്റെ എഞ്ചിനില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ട ഇസ്സി സ്ലോഡ് എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിമാനം ഹൈവേയില്‍ ഇറക്കാന്‍ തീരുമാനമെടുത്തത്.

എഞ്ചിന്‍ തകരാറിലായെന്നും വിമാനം ഹൈവേയില്‍ അടിയന്തിരമായി ഇറക്കുകയാണെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ആ സമയത്ത് വാഹനങ്ങള്‍ കുറവായിരുന്നുവെന്നത് അത്ഭുതമായി തോന്നുന്നുവെന്നാണ് പിന്നീട് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞത്. വിമാനം ഹൈവേയില്‍ അടിയന്തിര ലാന്‍ഡിങ് നടത്താനിടയായ സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

https://instagram.com/p/BehQxAQht9B/?utm_source=ig_embed

ഡികെ

 

Share this news

Leave a Reply

%d bloggers like this: