രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്സ് സാധ്യത നേരത്തെ കണ്ടെത്താം: നിര്‍ണ്ണായക പഠനഫലവുമായി ജപ്പാന്‍ ഗവേഷകര്‍

ഡബ്ലിന്‍: രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്സ് സാധ്യത കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍. ബ്ലഡ് പ്ലാസ്മ ബയോമാര്‍ക്കിലൂടെ ഇത് കണ്ടെത്താന്‍ കഴിയുമെന്ന് ജാപ്പനീസ് ഗവേഷകന്‍ ഡോക്ടര്‍ Katsuhiko Yanagisawa-തന്റെ പഠനത്തിലൂടെ തെളിയിക്കുകയായിരുന്നു. Obu National Center for Geriatrics and Gerontology-യിലെ ഗവേഷകനാണ് Katsuhiko.

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് 20 വര്‍ഷം മുന്‍പ് തന്നെ തലച്ചോറില്‍ ഈ അസുഖകാരണങ്ങള്‍ ആരംഭിക്കുന്നതിനാല്‍ അല്‍ഷിമേഴ്സ് പിടിപെട്ടതിന് ശേഷമുള്ള ചികിത്സ അത്ര ഫലവത്താകാറില്ല. തലച്ചോറില്‍ beta-amyloid peptide-ന്റെ പ്രോട്ടീന്‍ കൂടിയ അളവ് അല്‍ഷിമേഴ്‌സിന് കാരണമാകുന്നുവെന്ന് പഠനഫലം വ്യക്തമാക്കുന്നു.

ചെലവ് കൂടിയ ബ്രയിന്‍ സ്‌കാനിലൂടെയാണ് അല്‍ഷിമേഴ്സ് ഉണ്ടോ എന്ന സംശയ നിവാരണം നടത്തി വരുന്നത്. Cerebro Spinal Fluid Test എന്നും ഇത് അറിയപ്പെടുന്നു. ആരോഗ്യമുള്ള ഒരാളില്‍ അല്‍ഷിമേഴ്സ് സാധ്യത മനസിലാക്കാന്‍ ബ്ലഡ് പ്ലാസ്മ ടെസ്റ്റിലൂടെ Peptide സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ മതിയാകുമെന്ന് ഗവേഷകര്‍ കരുതുന്നു. ഇങ്ങനെ തിരിച്ചറിയപ്പെടുന്നതില്‍ നേരത്തെ ചികിത്സ ആരംഭിച്ച് വര്‍ദ്ധക്യകാലത്ത് പിടിപെടാവുന്ന അല്‍ഷിമേഴ്സ് രോഗബാധ തടയാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ജപ്പാന്‍കാരില്‍ നിന്നും ഓസ്ട്രേലിയക്കാരില്‍ നിന്നും രക്ത സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. അല്‍ഷിമേഴ്സ് ഉള്ളവരിലെ രക്ത സാമ്പിളുകളും ആരോഗ്യമുള്ളവരിലെ രക്ത സാമ്പിളുകളുകളിലും നടത്തിയ പരീക്ഷണത്തില്‍ Peptide പ്രോട്ടീന്റെ അളവ് കൂടുന്നത് അല്‍ഷിമേഴ്സ് സാധ്യത പ്രതീക്ഷിക്കാമെന്ന് ഗവേഷകര്‍ തെളിവ് നല്‍കുന്നു. ലോകോത്തരമായ എല്ലാ സയന്‍സ് ജേണലിലും ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: