ടാക്‌സി ചാര്‍ജ്ജ് വര്‍ധിപ്പിച്ചു

ഡബ്ലിന്‍: രാജ്യത്തെ പുതിയ ടാക്‌സി നിരക്ക് വര്‍ദ്ധനവ് കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. 3.22 ശതമാനം നിരക്ക് വര്‍ധിപ്പിച്ചതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. പുതിയ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രകാരം മിനിമം ടാക്‌സി നിരക്ക് 3.60 യൂറോയില്‍ നിന്ന് 3.80 യൂറോയിലെത്തും. പ്രീമിയം അവേഴ്‌സ് ചാര്‍ജ്ജ് 4 യൂറോയില്‍ നിന്നും 4.20 യൂറോയും ആയിരിക്കും. 18 യുറോക്ക് യാത്ര ചെയ്തിരുന്നവര്‍ ഇനി മുതല്‍ 18.70 യൂറോ നല്‍കണം.

പഴയ നിരക്ക് പുതിയ നിരക്ക്
8 യൂറോ 8 .40 യൂറോ
10 യൂറോ 10 .50 യൂറോ
15 യൂറോ 15 .65 യൂറോ
20 യൂറോ 20 .80 യൂറോ
30 യൂറോ 31 യൂറോ

2015-നു ശേഷമുള്ള ടാക്സി ചാര്‍ജ്ജ് വര്‍ധനവാണിത്. ചാര്‍ജ്ജ് വര്‍ദ്ധിച്ചതിനോടൊപ്പം ടാക്സി മീറ്റര്‍ റീഡര്‍ മാറ്റേണ്ടതുണ്ട്. ഇതിന് 100 യൂറോയോളം ചെലവിടേണ്ടതുണ്ടെന്ന് ഒരുകൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ചാര്‍ജ്ജ് വര്‍ദ്ധനവിനെ തുടര്‍ന്ന് ടാക്സി സേവനമുപയോഗിക്കുന്നവര്‍ പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുമെന്ന ആശങ്കയും ടാക്സി ഡ്രൈവര്‍മാര്‍ പങ്കുവെയ്ക്കുന്നു. മീറ്റര്‍ ക്രമപ്പെടുത്താത്തവര്‍ക്ക് 250 യൂറോ ഫൈന്‍ ഈടാക്കുമെന്നും എന്‍.ടി.എ അറിയിച്ചിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: