ദേശീയ ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ ഭാഗമാകില്ല: Eir കമ്യുണിക്കേഷന്‍സ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ദേശീയ ബ്രോഡ്ബാന്‍ഡ് പദ്ധതിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് രാജ്യത്തെ ടെലി കമ്യുണിക്കേഷന്‍ കമ്പനി Eir വ്യക്തമാക്കി. ഈ പദ്ധതിയുടെ ടെണ്ടറില്‍ പങ്കെടുക്കില്ലെന്ന് Eir-ന്റെ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മൊട്ട് അറിയിച്ചു. മൂന്ന് വര്‍ഷം മുന്‍പ് നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്രൊജക്ഷനിലൂടെ 300,000 വീടുകളില്‍ സേവനമെത്തിക്കാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.

അയര്‍ലണ്ടില്‍ ഏറെ സ്വാധീനമുള്ള Eir പദ്ധതിയില്‍ നിന്നും മാറി നില്‍ക്കുന്നത് 2020 ആകുമ്പോഴേക്കും അയര്‍ലന്‍ഡ് മുഴുവന്‍ നടപ്പിലാക്കേണ്ട പദ്ധതിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതിയില്‍ നേരത്തെ പങ്കെടുത്ത Eir വേണ്ടവിധം ഇത് വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്ന വാദമാണ് ചൂണ്ടിക്കാട്ടിയത്. ബ്രോഡ്ബാന്റ് പദ്ധതിയില്‍ വേണ്ടത്ര നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഈ ലക്ഷ്യം എന്നേ നിറവേറ്റാന്‍ കഴിയുമായിരുന്നുവെന്നും Eir ടെലികമ്മ്യുണിക്കേഷന്‍ ചീഫ് എക്‌സിക്യു്ട്ടീവ് റിച്ചാര്‍ഡ് മൊട്ട് വന്‍ ആരോപണമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ നടത്തിയിരുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: