ആശുപത്രി തിരക്കുകള്‍ കുറയുന്നില്ല: ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഡെയിലി ട്രോളി വാച്ച്

കോര്‍ക്ക്: രാജ്യത്തെ വിവിധ ആശുപത്രികളില്‍ കാത്തിരുപ്പ് തുടരുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. എമര്‍ജന്‍സി വാര്‍ഡുകളില്‍ തിരക്ക് നേരിടുന്ന ആശുപത്രികളില്‍ ഒന്നാമത് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ്. ഇവിടെ 45 ആളുകളാണ് ട്രോളിയില്‍ തുടരുന്നത്. ഇവിടെ മൊത്തം 554 പേര്‍ ബെഡിനുവേണ്ടി കാത്തിരിപ്പിലാണ്. ഡെയിലി ട്രോളി വാച്ച് പുറത്തുവിട്ട കണക്കുകളാണിത്.

ബെഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് നിലവില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനമെടുത്തിരുന്നു. ഇത് എപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്ന് അറിവായിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റില്‍ ആരോഗ്യമേഖലക്ക് വേണ്ടി വകമാറ്റിയ തുക ഉപയോഗിച്ച് അടുത്ത ആറ് മാസത്തിനുള്ളില്‍ പൊതു ആശുപത്രികളിലെ അടിസ്ഥാന വികസനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് HSE ഐ.എന്‍.എം.ഓ ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: