ടാക്സ് റീഫണ്ട് ചെയ്യാമെന്നറിയിച്ച് നിങ്ങള്‍ക്ക് ഇമെയില്‍ ലഭിച്ചോ ? തട്ടിപ്പിനിരയാകാന്‍ സാധ്യതയെന്ന് ഐറിഷ് റവന്യൂ വകുപ്പ്

 

ഡബ്ലിന്‍: വ്യാജ ഇമെയിലുകളുടെ തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി റവന്യൂ കമ്മീഷണര്‍. ടാക്സ് റീഫണ്ട് ചെയ്യാമെന്ന് പേരില്‍ വ്യാജമെയിലുകള്‍ വ്യാപകമാകുന്നുണ്ടെന്നും വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ആവശ്യപ്പെടുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഇപ്രകാരം ലഭിച്ച വ്യാജ ഇ-മെയില്‍ സന്ദേശം വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആദായനികുതിയുടെ വെബ്‌സൈറ്റ് പോലെതോന്നിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലാണ് ചെന്നുചേരുന്നത്. ആ വെബ്‌സൈറ്റില്‍ ബാങ്ക് അക്കൌണ്ടുകളെപ്പറ്റിയും ഡെബിറ്റുകാര്‍ഡ് നമ്പറുകളെപ്പറ്റിയും അവയുടെ പാസ്വേഡുകളെപ്പറ്റിയും ഒക്കെയുള്ള വിവരങ്ങള്‍ ആവശ്യപ്പെടും. വെബ്‌സൈറ്റ് സുരക്ഷിതമാണ് എന്ന് സൂചിപ്പിക്കുന്നത്തിനായി HTTPS കാണിക്കുമെങ്കിലും ഈ സൈറ്റുകള്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്.
ഇത് ഉടമയുടെ അക്കൌണ്ട് നമ്പറുകളെപ്പറ്റിയും പിന്‍ നമ്പറിനെപ്പറ്റിയും അറിഞ്ഞ് ഉപഭോക്താക്കളുടെപണം കൊള്ളയടിക്കുന്നതിനു വേണ്ടിമാത്രമാണ്.

റവന്യൂ വകുപ്പ് ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ ഇമെയില്‍ വഴിയോ പോപ്പ് അപ് വിന്‍ഡോ വഴിയോ ആവശ്യപ്പെടാറില്ലെന്ന് അധികൃതര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്‍ നിന്നാണെന്നറിയിച്ച് ആര്‍ക്കെങ്കിലും ഇമെയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്തുകളയണമെന്നും ഇനി ആരെങ്കിലും ടാക്സ് റീഫണ്ട് ചെയ്ത് കിട്ടുന്നതിന് കാത്തിരിക്കുന്നുണ്ടെങ്കില്‍ അവര്‍ ലോക്കല്‍ റവന്യൂ ഓഫീസില്‍ പോയി അപേക്ഷയുടെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

മെയിലുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് വ്യക്തിഗത വിവരങ്ങളോ അക്കൗണ്ട് വിവരങ്ങളോ നല്‍കിയിട്ടുള്ളവരുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കുമായോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ :

Latest Irish Revenue scam: HTTPS doesn’t always mean you’re safe!

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: