ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് അത്യാധുനിക സൗകര്യമൊരുക്കി Castlegar National School

ഗാല്‍വേ: Castlegar National School-ല്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക സജീകരണങ്ങളോട് ക്ലാസ് മുറികള്‍ ഒരുങ്ങുന്നു. നിലവിലെ കെട്ടിടത്തിനോട് ചേര്‍ന്ന് ഇതിനായുള്ള പ്ലാനിങ് അനുമതി അംഗീകരിച്ചതായി സിറ്റി കൗണ്‍സില്‍ സ്‌കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള റോഡിലും നടപ്പാതയിലും തടസങ്ങള്‍ സൃഷ്ടിക്കാതെ നിര്‍മ്മാണം നടത്താനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും മറ്റു ലേര്‍ണിംഗ് ഡിസെബിലിറ്റിയുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ വിദ്യാഭ്യാസ രീതിയാണ് ഇത്തരം ക്ളാസ് മുറികളുടെ പ്രത്യേകത. പ്രൊജക്ടറിന്റെ സഹായത്തോടെ ഇവര്‍ക്ക് ദൃശ്യങ്ങളിലാടിസ്ഥാനമാക്കിയുള്ള പാദനമായിരിക്കും ലഭിക്കും. വൈകല്യങ്ങള്‍ക്കിടയിലും കുട്ടികളെ പഠിക്കാന്‍ പ്രാപ്തരാക്കുന്ന ട്രെയിനര്‍മാരുടെ സഹായത്തോടെയാണ് അധ്യയനം നടക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: