കുട്ടികളെ സ്‌കൂള്‍ ബസ്സില്‍ കയറ്റിവിടുന്ന രക്ഷിതാക്കളാണോ നിങ്ങള്‍? പതിയിരിക്കുന്ന അപകടം കാണാതെ പോകരുത്

ഡബ്ലിന്‍: കുട്ടികളെ ദിനം പ്രതി സ്‌കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡ. രാജ്യത്ത് ഓടുന്ന സ്‌കൂള്‍ ബസുകളില്‍ ഭൂരിഭാഗവും അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ക്ലയറില്‍ ഒരു സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയപ്പോള്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതായി ഗാര്‍ഡ അറിയിച്ചു. തേഞ്ഞു തീര്‍ന്ന ടയറുകളും, തുരുമ്പെടുത്ത ബോഡിയും യാത്ര ചെയ്യാന്‍ ഒട്ടും സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു. ബസ് കസ്റ്റഡിയിലെടുത്തുകൊണ്ട് ഓടാനുള്ള പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു.

ദിവസേന 115,000 കുട്ടികള്‍ 4,500 വാഹനങ്ങളിലായി സ്‌കൂള്‍ യാത്ര നടത്തിവരികയാണ്. ഇവരില്‍ 12,000 കുട്ടികള്‍ പ്രത്യേക പരിഗണ അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെടുന്നവരുമാണ്. ഇടക്കിടെയുള്ള പരിശോധനയില്‍ പ്രതിവര്‍ഷം ആയിരത്തില്‍ പരം ബസുകള്‍ക്ക് കേടുപാട് കണ്ടെത്തിയിട്ടുണ്ടെന്ന് ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്‌നത്തില്‍ ഉടന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ വിദ്യാഭ്യസ വകുപ്പിന് അറിയിപ്പ് നല്‍കിയതായും ഗാര്‍ഡ അറിയിച്ചു.

ബസ് ഏറാന്റെ ബസ് സര്‍വീസാണ് കൂടുതലും സ്‌കൂള്‍ ബസുകളായി തുടരുന്നത്. തേഞ്ഞു തീര്‍ന്ന ബസുകള്‍ സ്വയം അപകടത്തില്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗാര്‍ഡ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. തുരുമ്പെടുത്ത വാഹനങ്ങള്‍ റോഡില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ യാത്ര ചെയ്യുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. നിങ്ങളുടെ കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ സുരക്ഷിതമാണോ എന്ന് ഓരോ രക്ഷിതാവും ശ്രദ്ധിക്കുക. വാഹനങ്ങള്‍ക്ക് ക്രമക്കേട് കണ്ടെത്തിയാല്‍ സ്‌കൂളിനെയോ, വിദ്യാഭ്യാസ വകുപ്പിനെയോ രേഖാമൂലം വിവരം അറിയിക്കാനും മറക്കാതിരിക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: