പാരഫിന്‍ കലര്‍ന്ന സ്‌കിന്‍ ക്രീമുകള്‍ തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

 

അടുത്തിടെ ഉണ്ടാകുന്ന തീപിടിത്ത മരണങ്ങള്‍ക്ക് പ്രധാന കാരണം പലവിധത്തിലുള്ള സ്‌കിന്‍ ക്രീമുകളുടെ ഉപയോഗമാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് പാരഫിന്‍ അടങ്ങിയ ഇത്തരം ക്രീമുകളുടെ ഉപയോഗമാണ് ഇത്തരം മരണങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം ക്രീമുകള്‍ ആളുകള്‍ പതിവായി ഉപയോഗിക്കുന്നത് മൂലം അവരുപയോഗിക്കുന്ന തുണിത്തരങ്ങളിലോ അല്ലെങ്കില്‍ ബെഡിംഗുകളിലോ പാരഫിന്‍ സാന്നിധ്യം ശക്തമാവുകയും അത് തുണികളിലേക്ക് വലിച്ചെടുക്കപ്പെട്ട് എളുപ്പത്തില്‍ തീപിടിക്കുന്നതിനുള്ള മാധ്യമങ്ങളായി വര്‍ത്തിക്കുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്.

ഇത്തരത്തിലുള്ള മിക്ക ക്രീമുകളിലും ഇവ തീപിടിത്തത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുകളില്ലെന്നും ബിബിസി നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മെഡിസിന്‍സ് റെഗുലേറ്റര്‍ ഇത് ഇത്തരം ക്രീമുകളെ സംബന്ധിച്ച ഒരു സേഫ്റ്റി റിവ്യൂ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബിബിസി ഇത് സംബന്ധിച്ച് ഒരു അന്വേഷണം നടത്തുകയും ഇത്തരത്തിലുള്ള ക്രീമുകളുമായി ബന്ധപ്പെട്ട തീപിടിത്തം കാരണം 2010 മാര്‍ച്ച് മുതല്‍ ഇംഗ്ലണ്ടില്‍ 37 പേര്‍ മരിച്ചുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ 2016 നവംബര്‍ മുതല്‍ മാത്രം ഇത്തരത്തിലുള്ള എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സോറിയാസിസ്, എക്സിമ തുടങ്ങിയവയില്‍ നിന്നും മുക്തി നേടുന്നതിനായി പുരട്ടുന്ന ക്രീമുകളെക്കുറിച്ച് ഫയര്‍ സര്‍വീസുകള്‍ കടുത്ത മുന്നറിയിപ്പ് ഇപ്പോള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം ക്രീമുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന തീപിടിത്ത മരണങ്ങള്‍ ഇതിലുമേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു.

പാരഫിന്‍ അടങ്ങിയ ക്രീമുകള്‍ നിര്‍മിക്കുന്നവരെല്ലാം തീപിടിത്ത മുന്നറിയിപ്പ് പായ്ക്കറ്റുകളള്‍ക്ക് മേല്‍ പതിക്കണമെന്ന് കഴിഞ്ഞ വര്‍ഷം മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ 38 ഉല്‍പന്നങ്ങളില്‍ വെറും ഏഴെണ്ണം മാത്രമാണിത് പാലിച്ചിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: