സൈന്യത്തെ അപമാനിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. കാരണം, അത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭാഗവത്’. രക്തസാക്ഷികളെയും സൈന്യത്തെയും അപമാനിച്ച മോഹന്‍ ഭാഗവതിന്റെ പേരില്‍ ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

യുദ്ധത്തിനായി ഒരുങ്ങാന്‍ സൈന്യത്തിന് ആറോ ഏഴോ മാസം വേണ്ടിവരുമ്പോള്‍ ആര്‍എസ്എസിന് മൂന്നു ദിവസം കൊണ്ടുകൊണ്ട് അതു ചെയ്യാനാവും എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. ബിഹാറിലെ മുസാഫര്‍പുരിലാണ് മോഹന്‍ ഭാഗവത് വിവാദ പ്രസംഗം നടത്തിയത്.

എന്നാല്‍ മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉടലെടുത്തത്. രാജ്യത്തിന് വേണ്ടി ജീവന്‍ പോലും ത്യാഗം ചെയ്യ്ത് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തെ അപമാനിക്കുന്നതിന് തുല്യമാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ എന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. അതോടൊപ്പം നിരവധി ട്രോളുകളും ഈ വിഷയത്തില്‍ മോഹന്‍ ഭാഗവതിനെതിരെ ഉടലെടുത്തു. പീരങ്കിയും ടാങ്കറും കൊണ്ട് ആക്രമിക്കാന്‍ വരുന്നവരുടെ മുന്‍പിലേക്ക് ഫോട്ടോ ഷോപ്പും കൊണ്ടാണോ മോഹന്‍ ഭാഗവത് പോകുകയെന്ന് തുടങ്ങുന്ന തരത്തിലുള്ള നിരവധി ട്രോളുകളാണ് മോഹന്‍ ഭാഗവതിനെ വിമര്‍ശിക്കാന്‍ ട്രോളന്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: