വിമാനം പറക്കുന്നതിനിടയില്‍ എന്‍ജിന്റെ ഭാഗങ്ങള്‍ താഴേക്ക് വീണു; യുണൈറ്റഡ് എയര്‍ലൈന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

 

ഹവായ്: സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹോനാലുവിലേക്ക് പറക്കുകയായിരുന്ന അമേരിക്കയുടെ യുണൈറ്റഡ് എയര്‍ലൈന്‍ യു എ 1175 ബോയിങ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 36 മിനിറ്റ് മുന്‍പാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. വലിയൊരു ശബ്ദം കേട്ടതിന് പിന്നാലെ എന്‍ജിന്റെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നതാണ് യാത്രാക്കാര്‍ കണ്ടത്. അപകടം മനസ്സിലാക്കിയ പൈലറ്റുമാര്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു.

യാത്രക്കാരില്‍ ഒരാളായ എറിക് ഹോദാര്‍ഢ് വെളിപ്പെടുത്തിയത് ഭയാനകമായ യാത്രായായിരുന്നു എന്നാണ്. പൈലറ്റുമാരുടെ അസാമാന്യ ധൈര്യവും സാമര്‍ത്ഥ്യവുമാണ് വലിയൊരു അപകടം ഒഴിവായതെന്ന് അദ്ദേഹം പറയുന്നു. ഗൂഗിള്‍ എന്‍ജിനീയര്‍ കൂടിയായ എറിക് വിമാനത്തിന്റെ നിരവധി ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കു വച്ചു.

സംഭവം സ്ഥിരീകരിച്ച് യുണൈറ്റഡ് എയര്‍ലൈന്‍ അധികൃതരും വാര്‍ത്താക്കുറിപ്പ് ഇറക്കി. ലോക്കല്‍ സമയം 12.38 ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അറിയിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും സംഭവത്തെക്കുറിച്ച് അനേഷണം ആരംഭിച്ചിട്ടുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: