അംഗീകൃത ഡ്രൈവര്‍ ഇല്ലാതെ വാഹനമോടിച്ചാല്‍ വാഹന ഉടമയ്ക്ക് 2000 യൂറോ പിഴ; പുതിയ ഗതാഗത ബില്ല് ഉടന്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍: പുതിയ റോഡ് ഗതാഗത ബില്ല് അനുസരിച്ച് അയര്‍ലണ്ടില്‍ ലൈസന്‍സ് ഇല്ലാതെ വനമോടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അംഗീകൃത ഡ്രൈവര്‍മാര്‍ ഓപ്പമില്ലാതെ ലേണിംഗ് ലൈസന്‍സ് ഉള്ളവര്‍ വാഹനമോടിക്കുന്നത് നിയമ ലംഘനത്തിന്റെ പരിധിയില്‍ പെടും. പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഈ നിയമ വ്യവസ്ഥ ബാധകമാണ്.

പുതിയ ഗതാഗത നിയമം തെറ്റിക്കുന്ന വാഹന ഉടമയ്ക്ക് 6 മാസം തടവോ അല്ലെങ്കില്‍ 2000 യൂറോ പിഴയോ അടയ്‌ക്കേണ്ടി വരും. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഗാര്‍ഡയ്ക്ക് പ്രത്യേക അധികാരം നല്‍കും. ഐറിഷ് റോഡുകളില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ പലതും ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതു മൂലമാണെന്ന് ഐറിഷ് ഗതാഗത വകുപ്പ് കണ്ടെത്തിയിരുന്നു. രാജ്യത്ത് ഗതാഗതനിയമങ്ങള്‍ ശരിയായി പാലിക്കപ്പെട്ടണമെന്ന യൂറോപ്യന്‍ യൂണിയന്റെ നിയമവും നടപ്പില്‍ വരുത്താനാണ് ഐറിഷ് ഗതാഗത വകുപ്പിന്റെ നീക്കം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: