നാവില്‍ കൊതിയൂറും നാട്ടുരുചിയുമായി വാട്ടര്‍ഫോര്‍ഡിലെ ഭക്ഷ്യമേള.

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ വനിതാ കൂട്ടായ്മയായ ജ്വാലയുടെ ആഭിമുഖ്യത്തില്‍ Taste Of India എന്ന ഭക്ഷ്യമേള ഫെബ്രുവരി 18 ന് വാട്ടര്‍ഫോര്‍ഡിലുള്ള ന്യൂടൗണ്‍ ചര്‍ച് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു.വാട്ടര്‍ഫോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ഭക്ഷ്യമേള നടത്തപ്പെട്ടത്. സംഘടനാ മികവുകൊണ്ടും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും മേള ജനമനസ്സുകളെ കീഴടക്കി. കേരളത്തിലെ മാത്രമല്ല സമീപ സംസ്ഥാനങ്ങളിലെ രുചികളെയും പരിചയപ്പെടാന്‍ മേളയില്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു.

പറവൂര്‍ MLA വി.ഡി സതീശന്‍ മേളയുടെ മുഖ്യാതിഥിയായിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി അനീഷ് ജോണ്‍ ചടങ്ങില്‍ വെച്ച് MLA ക്ക് മൊമെന്റോ കൈമാറുകയുണ്ടായി. മറുപടി പ്രസംഗത്തില്‍ നമ്മുടെ ഭക്ഷണം നമ്മുടെ സംസ്‌കാരമാണെന്നും,കേരളത്തിലെ ഓരോ പ്രദേശങ്ങളിലുമുള്ള ആള്‍ക്കാരുടെ ഇഷ്ട വിഭവങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി അദ്ദേഹം പ്രതിപാദിക്കുകയുമുണ്ടായി. ഭക്ഷ്യമേളയുടെ ഉദ്ഘാടനം ഫാദര്‍ സുനീഷ് മാത്യു ഫാദര്‍ സക്കറിയ ജോര്‍ജിന് ആദ്യ വില്‍പ്പന നടത്തിക്കൊണ്ട് നിര്‍വഹിച്ചു.

ജ്വാലയുടെ പ്രസിഡന്റ് സുനിമോള്‍ തമ്പി അദ്ധ്യക്ഷത വഹിച്ചു. അനു ബെന്നി അവതാരികയായിരുന്നു . ശ്രീജ സുനോജ് നന്ദി പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യമായിരുന്ന മേളക്ക് ഡബ്ലിന്‍ ആലാപ് മ്യൂസിക്കിന്റെ ഗാനമേള മോടികൂട്ടി.ജനപ്രിയമായ ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇനിയും കടന്നു വരുമെന്ന് സംഘാടകര്‍ അറിയിച്ചു.പങ്കെടുത്ത എല്ലാ ആള്‍ക്കാരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മേള സമാപിച്ചു.

Aneesh John

 

Share this news

Leave a Reply

%d bloggers like this: