പ്ലാസ്റ്റിക്കിനെ തുരത്താന്‍ തയ്യാറെടുത്ത് അയര്‍ലണ്ടിലെ ഈ പട്ടണം

കോര്‍ക്ക്: പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരമാവധി അകറ്റി നിര്‍ത്തി മാതൃകയാവുകയാണ് കോര്‍ക്കിലെ Kinsale. ഒരാള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകളും, കോഫി കപ്പുകളും ഒഴിവാക്കാന്‍ കമ്മ്യുണിറ്റി അടിസ്ഥാനത്തില്‍ ബോധവത്കരണ ക്യാമ്പുകളും ഈ പട്ടണത്തില്‍ നടന്നുവരികയാണ്. പുരാവസ്തു ഗവേഷകനായ മെഡലിന്‍ മറെ, പരിസ്ഥിതി ശാസ്ത്രജ്ഞ താര ഷൈന്‍ തുടങ്ങിയവരുടെ പിന്തുണയോടെ നടക്കുന്ന ബോധവത്കരണത്തില്‍ പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരും. കൈവശമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി വരികയാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍. അയര്‍ലണ്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കില്‍ നിന്നും മുക്തമാക്കാന്‍ Kinsale തയ്യാറെടുക്കുന്നത്. ആദ്യപടിയായി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കുറച്ചുകൊണ്ടുവരികയും രണ്ടാം ഘട്ടത്തില്‍ വളരെ അത്യാവശ്യത്തിന് മാത്രം പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്ന ഈ ബോധവത്കരണ പരിപാടിയോട് ആരംഭത്തില്‍ തന്നെ പൊതുജനങ്ങള്‍ സഹകരിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: