കോളേജ് ഗ്രീനില്‍ നിന്ന് വീണ്ടും പത്തോളം ഡബ്ലിന്‍ ബസ്സുകള്‍ക്ക് റൂട്ട് മാറ്റം

ഡബ്ലിന്‍: തിരക്കേറിയ കോളേജ് ഗ്രീന്‍ മേഖലയില്‍ നിന്നും വീണ്ടും 10 ഡബ്ലിന്‍ ബസുകള്‍ക്ക് റൂട്ട് മാറ്റും. മാര്‍ച്ച് 5 മുതലായിരിക്കും ഇത് നടപ്പില്‍ വരുത്തുകയെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം 17 ബസുകളുടെ റൂട്ട് മാറ്റം നടപ്പില്‍ വരുത്തിയിരുന്നു.

ലുവാസ് സര്‍വീസ് ആരംഭിച്ചതോടെ കോളേജ് ഗ്രീനില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ നിന്നും പൂര്‍ണമായും ബസ് സര്‍വീസ് ഒഴിവാക്കപ്പെടുമെന്ന് എ.എ അയര്‍ലന്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ അനുഭവപ്പെടുന്ന തിരക്കില്‍ ഭാഗമായി ടാക്സി സര്‍വീസുകളും മറ്റും ഇവിടെ നിന്നും ഒഴിവാക്കിയിരുന്നു. കോളേജ് ഗ്രീനിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ ക്യാബിനറ്റ് ഇന്ന് അടിയന്തിര യോഗം ചേരും.

കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരം ആവശ്യപ്പെട്ട് ഡബ്ലിന്‍ ടി.ഡി ജോണ്‍ ലാഹാര്‍ട്ട് രംഗത്തെത്തിയിരുന്നു. ലുവാസ് ലൈനിന്റെ നിര്‍മ്മാണം അശാസ്ത്രീയമായി നടന്നതാണ് നിലവിലെ ഗതാഗതക്കുരുക്കിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലുവാസിന്റെ നീളം വര്‍ധിപ്പിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള പോംവഴി തേടിയിരിക്കുകയാണ് ലുവാസ് നിര്‍മ്മാതാക്കളായ ഗ്രാന്‍ഡ് ഡേവ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: