അയര്‍ലന്‍ഡ് വീണ്ടും തണുപ്പിലേക്ക്: താപനില മൈനസ് 4 ഡിഗ്രിയിലെത്തി

ഡബ്ലിന്‍: തണുപ്പുകാലം അവസാനിച്ചിട്ടും അയര്‍ലണ്ടില്‍ താപനില വീണ്ടും താഴുന്നു. മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പാണ് മെറ്റ് എറാനില്‍ നിന്നും ലഭിക്കുന്നത്. രാജ്യത്ത് പകല്‍ താപനില 5 ഡിഗ്രിക്കും 7 ഡിഗ്രിക്കും ഇടയില്‍ തുടരുമ്പോഴും രാത്രിസമയ താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു വരികയാണ്. വരും ദിവസങ്ങളില്‍ മൈനസ് 4 ഡിഗ്രി വരെ ഊഷ്മാവ് കുറയുമെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. ഇതോടൊപ്പം വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് വാണിങ്ങുകളൊന്നും തന്നെ നിലവിലില്ലെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: