തുടര്‍ച്ചയായ ബോയിലിംഗ് വാട്ടര്‍ നോട്ടിസ്: സിലിഗോ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സിലിഗോ: രണ്ടാഴ്ചയായി തുടരുന്ന ബോയിലിംഗ് വാട്ടര്‍ നോട്ടീസ് സിലിഗോയില്‍ ജനജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. Lough Talt Regional Water Supply Scheme-ന്റെ ഭാഗമായുള്ള ജലവിതരണത്തിലാണ് അപാകത സംഭവിച്ചിരിക്കുന്നത്. പ്രദേശത്ത് 130000 ആളുകളെ നേരിട്ട് ബാധിച്ച ജലവിതരണ തകരാര്‍ ഇപ്പോഴും തുടരുകയാണ്. വാട്ടര്‍ സപ്ലെയില്‍ Cryptosproridum എന്ന ബാക്ടീരിയയുടെ സാന്നിധ്യത്തെ തുടര്‍ന്നാണ് ചൂടുവെള്ള നോട്ടീസ് ഇറക്കിയത്.

സിലിഗോയിലെ ഹോട്ടലുകളില്‍ ചിലത് അടച്ചുപൂട്ടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഹോട്ടലുകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വാട്ടര്‍ ടാങ്കുകളില്‍ വെള്ളമെത്തിക്കുന്നത്. ഭക്ഷണ ആവശ്യങ്ങള്‍ക്ക് മുഴുവന്‍ ചൂടുവെള്ളം ഉപയോഗിക്കേണ്ടി വരുന്നതും ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്നു. 25 ജീവനക്കാരെ ജോലിചെയ്യുന്ന ഹോട്ടലുകളുണ്ട് ഇവിടെ. ഉടന്‍ തന്നെ പ്രദേശത്തെ ജലവിതരണ സംവിധാനം കാര്യക്ഷമമായില്ലെങ്കില്‍ സിലിഗോയില്‍ ഹോട്ടലുകള്‍ അടച്ചിടാനാണ് തീരുമാനമെന്ന് റെസ്റ്റോറന്റ്‌റ് ഉടമകള്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: