അപേക്ഷകള്‍ പുരോഗമിക്കുന്നു; കുട്ടികള്‍ക്ക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി.

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരങ്ങള്‍ നല്‍കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റിയുടെ മാറ്റ് കൂട്ടുന്നു.

പ്രവേശന പരീക്ഷയില്ലാത്ത A ലെവലിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അനുഗ്രഹമാണ്. സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായ പോളണ്ടില്‍ ജര്‍മ്മനി, കാനഡ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അത്യാധുനിക ലാബ്, ക്‌ളാസ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ ലോകത്തിലെ ഏത് യൂണിവേഴ്‌സിറ്റികളുമായി കിടപിടിക്കുന്നതാണ്.

ലോകാരോഗ്യ സംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കല്‍ ഡയറക്ടറിയില്‍ ഇടം നേടിയതുമായ പോളണ്ടിലെ യുണിവേഴ്‌സിറ്റികളിലെ പഠനം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അംഗീകരിച്ചിട്ടുള്ളതാണ്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടര്‍ന്നുള്ള തീരുമാനങ്ങളും വരുവാനിരിക്കെ തങ്ങളുടെ കുട്ടികളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൂടി അംഗീകരിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യൂറോ മെഡിസിറ്റി ഓര്‍മ്മപ്പെടുത്തുന്നു. കോഴ്‌സുകള്‍ പൂര്‍ണ്ണമായും ഇംഗ്ലീഷ് ഭാഷയിലായതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ്. പോളണ്ടില്‍ പാര്‍ട്ണര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സഹായങ്ങളും നല്‍കുന്നതാണ്.

പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡബ്ലിനിലും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുമായി ഓപ്പണ്‍ ഡേ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യൂറോ മെഡിസിറ്റി. ഇന്ത്യയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പോളണ്ടില്‍ മെഡിസിന്‍ പഠിക്കാന്‍ യൂറോ മെഡിസിറ്റി അവസരം നല്‍കുന്നു. യൂണിവേഴ്‌സിറ്റി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തിലും ഒരു ഓപ്പണ്‍ ഡേ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യൂറോ മെഡിസിറ്റി.

യൂറോ മെഡിസിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ ഫേസ്ബുക് പേജ് https://www.facebook.com/euromedicity/
PH: 0044125 2416 227, 00447531961940, 00447796823154

www.euromedicity.com

Share this news

Leave a Reply

%d bloggers like this: