വി.ഡി.സതീശന്‍ എം.എല്‍.എ-യ്ക്ക് അയര്‍ലണ്ടില്‍ ഉജ്വല സ്വീകരണം

ഡബ്ലിന്‍: കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വിദേശ മലയാളികളുടെ സംഘടനയായ ഓ.ഐ.സി.സി. അയര്‍ലണ്ടിന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ ഡബ്ലിനിലെത്തിയ മുന്‍ എ.ഇ.സി.സി. സെക്രട്ടറിയും, കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ഡി സതീശന്‍ എം.എല്‍.എ-ക്ക് ബ്യുമുണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് ഉജ്വല സ്വീകരണം നല്‍കി. ഓ.ഐ.സി.സി പ്രസിഡന്റ് എം.എം.ലിങ്ക് വിന്‍സ്റ്റാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഇന്ത്യന്‍ അംബാസിഡര്‍ വിജയ് ടാക്കൂര്‍ സിംഗ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഓ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കലിന്റെ ഈശ്വരപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കപറമ്പില്‍ നന്ദി പറഞ്ഞു.

ഓ.ഐ.സി.സി. ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് ഇടണ്ടറി ജിംസണ്‍ ജെയിംസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രദീപ് ചന്ദ്രന്‍ (മലയാളം), ജയ്മോന്‍ പാലാട്ടി (മൈന്‍ഡ്), ബാബു ജോസഫ് (വേള്‍ഡ് മലയാളി), സുബിന്‍ (ഐ.ഐ.ഒ), രാജു കുന്നക്കാട് (പ്രവാസി കേരളം കോണ്‍ഗ്രസ്), ഫവാസ് മാടശ്ശേരി (കെ.എം.സി.സി), ജോര്‍ജ് കുര്യന്‍ (കാസില്‍ ബ്ലേനി) ജിജോ പീടികമല (താല ക്ലബ്), ബിനുജിത്ത് (കണ്ണൂര്‍ അസോസിയേഷന്‍), ജോര്‍ജുകുട്ടി (വാട്ടര്‍ഫോര്‍ഡ്), സിബി, ഡോ. പൂരി (പഞ്ചാബ് സൊസൈറ്റി), ടാനിയ കൗര്‍ ഇന്ത്യന്‍ ക്ലബ്, പ്രശാന്ത് ശുക്ല, സിറാജ് സെയ്ദി തുടങ്ങിയവര്‍ സംസാരിച്ചു.

ലിവിങ് സെര്‍ട്ടില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. മലയാളികള്‍ അവതരിപ്പിച്ച മൂന്നു മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.  വി.ഡി.സതീശന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.

ജെന്‍

 

Share this news

Leave a Reply

%d bloggers like this: