ജോണി വാക്കറിന്റെ പെണ്‍ പതിപ്പുമായി ജെയ്ന്‍ വാക്കര്‍

 

എല്ലാ മേഖലകളിലും എന്ന പോലെ മദ്യ ബ്രാന്‍ഡുകളില്‍ തികഞ്ഞ പുരുഷാധിപത്യമാണുള്ളത്. ഈ സാഹചര്യത്തില്‍ ഇതിലൊരു മാറ്റം വേണമെന്ന താല്‍പര്യത്തിന്റെ ഭാഗമായി ലോക പ്രശസ്ത ബ്രാന്‍ഡ് ജോണി വാക്കറിന്റെ പെണ്‍പതിപ്പ് ഇറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ദിയാഗിയോ. പുതിയ പെണ്‍ പോരാളിയുടെ പേര് ജെയ്ന്‍ വാക്കര്‍. ഒരു വനിത ലോഗോയും ഇറക്കിയിട്ടുണ്ട്. കൗബോയ് വസ്ത്രവും തൊപ്പിയുമെല്ലാം ധരിച്ച ഒരു യുവതി.

Keep Walking America എന്നാണ് ടാഗ് ലൈന്‍. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലെ പുരോഗതി ആഘോഷിക്കുകയാണ് പുതിയ വനിത വിസ്‌കി ബ്രാന്‍ഡിലൂടെ തങ്ങള്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. മാര്‍ച്ചില്‍ ജെയ്ന്‍ വാക്കര്‍ വിപണിയിലെത്തും. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ജേന്‍ വാക്കര്‍ ബോട്ടിലുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കും. ട്വിറ്ററില്‍ ജേന്‍ വാക്കര്‍ വൈറലായിരിക്കുകയാണ്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: