യുറോപ്പിനും, യു.എസ്സിനും ഇടയിലുള്ള പ്രധാന കണ്ണിയായി അയര്‍ലന്‍ഡ്

ഡബ്ലിന്‍: ബ്രക്സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ യു.എസ്സിനും യുറോപ്പിനുമിടയിലുള്ള സുപ്രധാന രാജ്യമായി അയര്‍ലന്‍ഡ് മാറിയേക്കും. യു.കെ-യുടെ തൊട്ടടുത്ത രാജ്യമായതും, യു.കെ-ക്ക് ശേഷം ഇംഗ്ലീഷ് ഭാഷ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവരുടെ രാജ്യമായതും അയര്‍ലന്‍ഡിന് ഗുണകരമാകും. യു.എസ്സുമായും ശക്തമായ ബന്ധം പുലര്‍ത്തുന്ന അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ യു.എസുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാകുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ തന്റെ യു.എസ് യാത്രക്കിടെ അഭിപ്രായപ്പെട്ടു.

വ്യാപാര വാണിജ്യ മേഖലകളില്‍ ബ്രക്സിറ്റ് അയര്‍ലന്‍ഡിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ടെങ്കിലും യൂറോപ്പില്‍ യു.എസ്സുമായി ഇത്ര അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരു രാജ്യമില്ല. യൂറോപ്യന്‍ യൂണിയനുമായി അകന്ന ബന്ധം സ്ഥാപിക്കുന്ന യു.എസ്സിന് പക്ഷെ അയര്‍ലണ്ടിന്റെ സൗഹൃദം വേണ്ടെന്ന് വെയ്ക്കാന്‍ കഴിയില്ല. നികുതി, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ യൂറോപ്പുമായി അകലം പാലിക്കുന്ന യു,എസ്സിനെ അനുനയിപ്പിക്കാന്‍ അയര്‍ലന്‍ഡിന് കഴിയുമെന്നാണ് യൂണിയന്റെ പ്രതീക്ഷ.

യൂണിയനുമായി യു.എസ്സിനെ ബന്ധിപ്പിക്കാന്‍ കഴിയുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ലിയോ വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ യൂറോപ്പും-യു.എസ്സും ഒറ്റക്കെട്ടായി മുന്നേറേണ്ടതിന്റെ ആവശ്യകത തന്റെ അമേരിക്കന്‍ യാത്രയില്‍ മന്ത്രി വരേദ്കര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: