വിമാനത്തില്‍ യാത്രക്കാരനു ചികിത്സ നല്‍കിയ മലയാളി നഴ്സുമാരെ ആദരിച്ച് സൗദി

വിമാനത്തില്‍ വച്ച് യാത്രക്കാരനു പ്രാഥമികചികിത്സ നല്‍കിയ മലയാളി നഴ്സുമാരെ ആദരിച്ച് സൗദി. സൗദി എയര്‍ലൈന്‍സില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനാണ് മലയാളി നഴ്സുമാര്‍ പ്രാഥമികചികിത്സ നല്‍കിയത്. എറണാകുളം സ്വദേശിനി നീനാ ജോസ്, ഉപ്പുതറ വാളികുളം എ.പി.ജോമോള്‍ എന്നിവരെയാണ് സൗദി സര്‍ക്കാര്‍ അദരിച്ചത്. ഇരുവര്‍ക്കും സൗദി സര്‍ക്കാര്‍ ആദരസൂചകമായി പ്രശസ്തിപത്രം നല്‍കി.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. വൈകുന്നേരം ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ വിമാനത്തില്‍ വച്ച് 77 കാരനായ യാത്രക്കാരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വാഴക്കാട് സ്വദേശി മുഹമ്മദിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വിവരം അറിഞ്ഞ നഴ്സമുമാരായ ഇരുവരും രോഗിക്ക് പ്രാഥമികചികിത്സ നല്‍കി. സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്സുമാരായ ഇരുവരുടെയും തക്കസമയത്തെ ഇടപെടല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കുന്നതിനു കാരണമായി മാറി. പിന്നീട് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി. അതിനു ശേഷം മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇവരുടെ സേവനത്തെ ആദരിക്കുന്നതിനു വേണ്ടി തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെത്തി നേരിട്ട് പ്രശസ്തിപത്രം കൈമാറി.

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: