കൂടുതല്‍ സെക്കണ്ടറി ട്രെയിനിങ് സെന്ററുകള്‍ അനുവദിച്ചു; ഏപ്രില്‍ പകുതി വരെ അപേക്ഷ സമര്‍പ്പിക്കാം

ഡബ്ലിന്‍: കൂടുതല്‍ സെക്കണ്ടറി സ്‌കൂള്‍ ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കാന്‍ ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചു. ചില വിഷയങ്ങളില്‍ അധ്യാപകരുടെ എണ്ണം കുറയുന്നത് കണക്കിലെടുത്താണ് ടീച്ചേര്‍സ് ട്രെയിനിങ്ങ് സെന്ററുകള്‍ ആരംഭിക്കുന്നത്. STEM വിഷയങ്ങളില്‍ സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്ത്‌സ് വിഷയങ്ങളിലും ഐറിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് വിഷയങ്ങളിലുമാണ് ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കുന്നത്.

പോസ്റ്റ് ഗ്രാജുവേറ്റ്, അണ്ടര്‍ ഗ്രാജുവേറ്റ് ട്രെക്കിങ് കോഴ്സുകള്‍ക്ക് ഏപ്രില്‍ പകുതി വരെ അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായവര്‍ക്ക് സബ്സിഡി നിരക്കിലുള്ള പഠന ചെലവുകള്‍ ലഭിക്കും. സെക്കന്‍ഡ് ലെവല്‍ ടീച്ചിങ് പ്രോഗ്രാമിന് 6000 യൂറോയാണ് രണ്ടുമാസത്തെ ഫീസായി കണക്കാക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വന്‍ ഇളവുകളാണ് വിദ്യാഭ്യസ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. STEM വിഷയങ്ങളില്‍ അദ്ധ്യാപകരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യം പരിഗണിച്ചാണ് പഠന ഫീസില്‍ ഇളവ് നല്‍കിക്കൊണ്ട് ടീച്ചേര്‍സ് ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: