അബോര്‍ഷന്‍ തള്ളിക്കളയണമെന്ന് അയര്‍ലണ്ടിനോട് മുന്‍ പ്രധാനമന്ത്രി

അയര്‍ലണ്ട്: ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കാന്‍ ഉറപ്പുനല്കുന്ന ഭരണഘടനയുളള അയര്‍ലണ്ടിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഭരണഘടനയിലെ എട്ടാം ഖണ്ഡികയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ തള്ളിക്കളയണമെന്നും മുന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രൂട്ടണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗര്‍ഭസ്ഥശിശുക്കള്‍ ശക്തി സംഭരിക്കുന്നത് നേരത്തെ തന്നെ അനുഭവവേദ്യമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭസ്ഥ ശിശു മനുഷ്യവ്യക്തിയാണെങ്കില്‍ അതിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കാനുള്ള തീരുമാനത്തിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ശനിയാഴ്ച നടന്നിരുന്നു. പുരോഗമനാത്മകവും അനുകമ്പാര്‍ദ്രവുമായ ഒരു സമൂഹത്തില്‍ ഒരിക്കലും അബോര്‍ഷന് സ്ഥാനമില്ലെന്ന് .പ്രോലൈഫ് റാലിയില്‍ പങ്കെടുത്തവര്‍ ഉദ്ഘോഷി ച്ചു.

സേവ് ലൈവ്സ്, സേവ് ദ എയ്ത്ത്, റീപീല്‍ കില്‍സ് വോട്ട് നോ, കീപ്പ് അയര്‍ലണ്ട് പ്രോ ലൈഫ് എന്നിങ്ങനെ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഡബ്ലിനിലെ പാര്‍ലെന്‍ സ്വകയറില്‍ നിന്ന് മെറിയോണ്‍ സ്‌ക്വയര്‍ വരെയായിരുന്നു റാലി.

അയര്‍ലണ്ടിലെ ഭരണഘടനായുടെ എട്ടാം അമെന്‍ഡ്മെന്റ് പ്രകാരം അമ്മയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയും അവകാശം ഒരുപോലെയാണ് എന്നാണ്. 1983 ല്‍ 67 ശതമാനം ആളുകളും ഇത് അംഗീകരിച്ചുകൊണ്ടാണ് വോട്ട് ചെയ്തതും. അതുകൊണ്ട് സോഷ്യല്‍മീഡിയ സേവ് ദ് 8th എന്ന ഹാഷ്ടാഗോടെയാണ് പ്രോലൈഫ് റാലിയെ പ്രമോട്ട് ചെയ്തത്.

ഡികെ

Share this news

Leave a Reply

%d bloggers like this: