നോര്‍ത്ത് വുഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2018 : ഐറിഷ് ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍; ഷിജു മികച്ച താരം; സോജന്‍ മികച്ച ഗോളി

ഡബ്ലിന്‍: സാന്‍ട്രി Soccer Dome -ല്‍ കഴിഞ്ഞ ശനിയാഴ്ച (10 March) നടന്ന നോര്‍ത്ത് വുഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായി, ഡബ്ലിന്‍ യുണൈറ്റഡ് എഫ്.സി റണ്ണേഴ്സ് അപ്പ് കിരീടം നേടി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി ഐറിഷ് ബ്ലാസ്റ്റേഴ്സ് താരം ഷിജു ഡിക്രൂസ് നേടിയപ്പോള്‍ , മികച്ച ഗോളിയ്ക്കുള്ള ട്രോഫി നേടിയത് വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സിലെ സോജന്‍ ആന്റണിയാണ്.

രാവിലെ 11:30 -ന് ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം (TD) നോയല്‍ റോക്ക് കിക്ക് ഓഫ് നടത്തി മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. വര്‍ണ്ണാഭമായ ഉത്ഘാടന ചടങ്ങില്‍ ഫിന്‍ഗാള്‍ കൗണ്ടി കൌണ്‍സില്‍ അംഗങ്ങളായ ഡാരാ ബട്ട്‌ലര്‍ , നോര്‍മ്മ സാമ്മണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒന്‍പത് ടീമുകള്‍ പങ്കെടുത്ത വാശിയേറിയ ആദ്യ പാദ മത്സരങ്ങള്‍ക്ക് ശേഷം വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സ് , ഡബ്ലിന്‍ യുണൈറ്റഡ് എഫ്.സി, ഗാള്‍വേ ഗ്യാലക്‌സി , ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ടീമുകള്‍ സെമി ഫൈനല്‍ യോഗ്യത നേടി. തുടര്‍ന്ന് നടന്ന വാശിയേറിയ ഫൈനലില്‍ ഡബ്ലിന്‍ യുണൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായായത്.

സമാപന ചടങ്ങില്‍ ഫിന്‍ഗാള്‍ കൗണ്ടി ഡെപ്യൂട്ടി മേയര്‍ എഡ്രിയന്‍ ഹെഞ്ചി ജേതാക്കള്‍ക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ഒപ്പം വിജയികള്‍ക്കുള്ള ചെമ്പ്‌ലാങ്കില്‍ ഗ്രേസി ഫിലിപ്പ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.

മത്സരത്തില്‍ പങ്കെടുത്ത് വന്‍വിജയമാക്കി തീര്‍ത്ത എല്ലാ ടീമുകള്‍ക്കും കാണികള്‍ക്കും സംഘാടകരായ NCAS Santry നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: