ജീവിതച്ചിലവ് കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ലണ്ടനെപ്പോലും മറികടന്ന് ഡബ്ലിന്‍ നഗരം

ഡബ്ലിന്‍: ലോകത്ത് ജീവിതച്ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ മുന്‍നിരയിലേക്ക്. 133 നഗരങ്ങളിലെ ജീവിത ചെലവ് പരിശോധനയില്‍ ഡബ്ലിന്‍ പത്തൊന്‍പതാം സ്ഥാനത്തെത്തി. ലണ്ടന്‍ നഗരത്തെ പിന്തള്ളി ആദ്യമായാണ് അയര്‍ലന്‍ഡ് തലസ്ഥാനം ഈ സ്ഥാനത്തേക്ക് കുതിക്കുന്നത്.

Economist Magazin-ന്റെ ബിസിനസ് ഇന്റലിജന്‍സ് യുണിറ്റ് നടത്തിയ റാങ്കില്‍ ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയിലേക്ക് അയര്‍ലന്‍ഡ് തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭക്ഷണം, വസ്ത്രം, ഗതാഗതം തുടങ്ങിയ നൂറോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സര്‍വേയിലാണ് ലോകത്തിലെ ചെലവ് കൂടിയ നഗരങ്ങളെ കണ്ടെത്തിയത്.

ലോകത്തെ ഏറ്റവും ചെലവുകൂടിയ നഗരം സിംഗപ്പൂരാണ്. രണ്ടാം സ്ഥാനത്ത് പാരീസും, സൂറിച്ച്, ഓസ്ലോ, ഹോങ്കോങ് എന്നീ നഗരങ്ങള്‍ ആദ്യത്തെ 5 സ്ഥാനങ്ങളിലുമെത്തി. അയര്‍ലണ്ടില്‍ വിലവര്‍ധനവും ഭവന പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിപ്പിച്ചതായി സമ്പത്തില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: