പി.എസ്.സി കാര്‍ഡിന് അപേക്ഷ നല്‍കിയ യുവതിയില്‍ നിന്നും അനാവശ്യ വിവരങ്ങള്‍ ശേഖരിച്ചതായി പരാതി.

ഡബ്ലിന്‍: പബ്ലിക് സര്‍വീസ് കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കിയ യുവതിയില്‍ നിന്നും കൂടുതല്‍ വ്യക്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി പരാതി. കാര്‍ഡിന് അപേക്ഷ നല്‍കി ആഴ്ചകള്‍ക്കുള്ളില്‍ 20 മിനുട്ട് നീളുന്ന അഭിമുഖത്തിന് ഹാജരായപ്പോഴായിരുന്നു പങ്കാളിയുടെ വിവരങ്ങള്‍ കൂടി ചോദിച്ചറിഞ്ഞത്. യുവതി വിവാഹിതയാണോ എന്ന ചോദ്യത്തിന് പുറമെ പങ്കാളിയുടെ പേര്, ജനന തീയതി, ഒരുമിച്ചു ജീവിച്ചു തുടങ്ങിയ കാലഘട്ടം തുടങ്ങിയ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുകയായിരുന്നു.

പി.എസ്.സി കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷ നല്‍കുന്ന ആളുടെ പൂര്‍ണ വിവരങ്ങളാണ് വാസ്തവത്തില്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയേണ്ടത് എന്നിരിക്കെ പങ്കാളിയെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ 9 മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പി.എസ്.സി കാര്‍ഡ് കൈവശം വെയ്ക്കേണ്ടതുണ്ട്. മെയ് മുതല്‍ ലേര്‍ണിംഗ് ലൈസന്‍സ് ലഭിക്കാനും ഈ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.

അപേക്ഷകരില്‍ നിന്ന് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചറിയുന്നു എന്ന് കാണിച്ച് ഇതിനോടകം നിരവധി പരാതികളാണ് ജസ്റ്റിസ് വകുപ്പിന് ലഭിച്ചത്. പബ്ലിക് സര്‍വീസ് കാര്‍ഡ് അയര്‍ലണ്ടിലെ ദേശീയ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിവര ശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യ വിവരങ്ങള്‍ ചോദിച്ചറിയുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെടാനും പി.എസ്.സി കാര്‍ഡിന് അപേക്ഷ നല്‍കുന്നവര്‍ക്ക് അവകാശമുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: