ഈസ്റ്റര്‍ ദിനത്തില്‍ റയില്‍ സര്‍വീസുകള്‍ക്ക് തടസ്സം നേരിടും: തിരക്കുപിടിച്ച സമയത്ത് സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതില്‍ വ്യാപക പ്രതിഷേധം

ഡബ്ലിന്‍: രാജ്യത്ത് പലയിടങ്ങളിലായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളതിനാല്‍ ഈസ്റ്റര്‍ ദിനത്തില്‍ ഐറിഷ് റെയിലിന്റെ ചില സര്‍വീസുകള്‍ക്ക് തടസ്സം നേരിടും. കില്‍ഡെയറിലായിരിക്കും പ്രധാനമായും യാത്രാ തടസ്സം നേരിടുകയെന്ന് ഐറിഷ് റെയില്‍ അറിയിച്ചു. മാര്‍ച്ച് 30 ദുഃഖവെള്ളിയാഴ്ച ആരംഭിക്കുന്ന അറ്റകുറ്റപ്പണികള്‍ ഈസ്റ്റര്‍ ദിനം വരെ നീണ്ടുനില്‍ക്കുമെന്നാണ് ഐറിഷ് റെയിലിന്റെ അറിയിപ്പ്.

ഡബ്ലിന്‍ ഹൂസ്റ്റണ്‍-വാട്ടര്‍ഫോര്‍ഡ് റൂട്ടില്‍ കില്‍ക്കെനിയില്‍ സിഗ്‌നലിലാണ് സംവിധാനം പുനഃക്രമീകരിക്കുന്ന പണികള്‍ നടക്കുന്നത്. റെയില്‍ സര്‍വീസുകള്‍ തടസപ്പെടുന്നതിന് പകരം ഇവിടെ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 3 ചൊവ്വാഴ്ച മുതല്‍ റെയില്‍ ഗതാഗതം സാധാരണ നിലയിലാകും.

Dublin to Heuston to Cork/ Limeric/ keroy , Dublin to Heuston to Galway/ Westport, Dublin to Heuston to Hazelhatch എന്നീ റൂട്ടുകളിലായിരിക്കും പ്രധാനമായും യാത്ര തടസ്സം നേരിടുക.

ഡികെ

Share this news

Leave a Reply

%d bloggers like this: