ആന്റി അബോര്‍ഷന്‍ ക്യാംപെയിനിങ്ങുമായി ടി.ഡിമാര്‍ രംഗത്ത്

ഡബ്ലിന്‍: എട്ടാം ഭരണഘടനാ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഡിമാര്‍ രംഗത്ത്. ഫിയാന ഫോള്‍ ടി.ഡിമാരാണ് സംയുക്ത പ്രസ്താവനയുമായി രംഗത്ത് എത്തിയത്. അബോര്‍ഷന്‍ നിയന്ത്രങ്ങളില്ലാതെ അനുവദിക്കുന്ന നിയമ വ്യവസ്ഥയെ പ്രതികൂലിക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് ലക്ഷ്യം.

രാഷ്ട്രീയ പാര്‍ട്ടികളില്‍ ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് സംബന്ധിച്ച തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് റോസ് കോമണ്‍ ഗാല്‍വേ ടി.ഡി യുജന്‍ മര്‍ഫി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഫിയാന ഫയലിന്റെ 21 ടി.ഡിമാര്‍ റഫറണ്ടത്തിനെതിരെ നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചത് പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വീണ്ടും സജീവമാവുമെന്ന സൂചനയാണ് നല്‍കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: