സൗജന്യ ചന്ദ്ര ദര്‍ശനത്തിന് ടെലസ്‌കോപ് തയ്യാര്‍

ഡബ്ലിന്‍: അസ്‌ട്രോണമി അയര്‍ലന്‍ഡ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ ടെലസ്‌കോപ്പിലൂടെ ചന്ദ്രനെ ദര്‍ശിക്കാം. ചന്ദ്രനെ വലിപ്പത്തില്‍ കാണാന്‍ കഴിയുന്ന ശക്തമായ ടെലസ്‌കോപ് ആണ് Vlanchardstown-ല്‍ ഒരുക്കിയത്. ചന്ദ്രന്റെ ഉപരിതലത്തെ വീക്ഷിക്കാന്‍ കഴിയുന്ന ഈ ടെലസ്‌കോപ് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.

വാനനിരീക്ഷകര്‍, സ്‌പേസ് ടെക്നോളജി പഠനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ മനസിലാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുന്ന വേളകളില്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഈ ടെലസ്‌കോപ് ഉപയോഗപ്പെടുത്തുമെന്ന് അസ്‌ട്രോണമി അയര്‍ലന്‍ഡ് അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: