യൂറോപ്പില്‍ ഓറഞ്ച് മഞ്ഞുമല ; അത്ഭുത പ്രതിഭാസത്തിനു പിന്നിലെ രഹസ്യവുമായി മെറ്റീരിയോളജിസ്റ്റുകള്‍

ഓറഞ്ച് നിറത്തിലുള്ള മഞ്ഞിന്‍പുതപ്പണിഞ്ഞ മലനിരകളായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ യൂറോപ്പില്‍ നിന്നുള്ള പ്രധാന ചര്‍ച്ചാവിഷയം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അപൂര്‍വ്വപ്രതിഭാസം കാണാന്‍ നിരവധി ആളുകളാണ് പലയിടങ്ങളില്‍ നിന്ന് കിഴക്കന്‍ യൂറോപ്പിലേക്കെത്തിയത്. മഞ്ഞിന്റെ ഈ നിറംമാറ്റത്തിന് പിന്നിലെ രഹസ്യം സഹാറ മരുഭൂമിയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത.

സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്ക്കൊപ്പം പെയ്യുന്നതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് മെറ്റീരിയോളജിസ്റ്റുകളുടെ കണ്ടെത്തല്‍. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഇത്തവണ മണലിന്റെ സാന്ദ്രത കൂടിയതാണ് നിറവ്യത്യാസം ശ്രദ്ധിക്കപ്പെടാന്‍ കാരണമായതെന്നും അവര്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍പലതും ഓയില്‍, ഗ്യാസ് ശുദ്ധീകരണശാലകളുള്ളതിനാല്‍അതും നിറംമാറ്റത്തിന് കാരണമായേക്കാമെന്ന് വിലയിരുത്തലുണ്ട്.2007ല്‍സൈബീരിയയിലും ഓറഞ്ച് നിറത്തില്‍മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതിനെത്തുടര്‍ന്ന് റഷ്യ,ബള്‍ഗേറിയ,ഉക്രൈന്‍,റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് ഇവിടെ സ്‌കീയിങ്ങിനായി എത്തിയത്. ചൊവ്വയിലൂടെ സ്‌കീയിങ് എന്ന പേരില്‍ പലരും സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

https://youtu.be/8FrqNqGqXXU

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: