ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6എ ഇന്ന് കുതിച്ചുയരും

ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ ഇന്ന് കുതിച്ചുയരും. വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം. 27 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 1.56ന് ആരംഭിച്ചു. ജിഎസ്എല്‍വി എഫ് 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. 17 മിനിട്ട് 46.50 സെക്കന്റില്‍ വിക്ഷേപണം പൂര്‍ത്തിയാകും. 270 കോടി രൂപ ചെലവിലാണ് ഉപഗ്രഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

എസ് ബാന്‍ഡ് ടെക്നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും നല്‍കാന്‍ 6എക്ക് സാധിക്കും. സാറ്റലൈറ്റ് ഫോണുകള്‍ക്കും 4 ജി സാങ്കേതികതക്കും ഏറെ സഹായകമാകുന്നതാണ് ജി സാറ്റ് 6 എ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യയാണ് ഇതിലും ഉപയോഗിക്കുന്നത്. ശക്തിയേറിയ വികാസ് എന്‍ജിനും ജിഎസ്എല്‍വി എഫ് 08ന്റെ ഒരു പ്രത്യേകതയാണ്.

ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ ആറുമീറ്റര്‍ വലിപ്പത്തില്‍ കുടപോലെ വിടരുന്ന ആന്റിനയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതു വരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും വലിയ ആന്റിനയാണിത്. സാധാരണ ആന്റിനകളുടേതിനെക്കാള്‍ അഞ്ചു മടങ്ങ് ശേഷി ഇവക്കുണ്ട്. ഇതിലെ വൈദ്യുത കാന്തിക തരംഗങ്ങളുടെ ദൈര്‍ഘ്യം രണ്ടു മുതല്‍ നാല് ജിഗാഹെര്‍ട്സ് വരെയാണ്. സാധാരണ മൊബൈല്‍ ഡാറ്റയ്ക്ക് ഉപയോഗിക്കുന്നത് 2.5 ജിഗാഹെര്‍ട്സ് ഉള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ്. 10 വര്‍ഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്റെ ഭാരം 415.6 ടണ്‍ ആണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: