ചൈന-യു.എസ് വ്യാപാര ബന്ധങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു.

ബീജിയിങ്: ചൈന-യു.എസ് വ്യാപാര ബന്ധങ്ങള്‍ താറുമാറാവുന്നു. പന്നിയിറച്ചി, വൈന്‍ തുടങ്ങി യു.എസ്-ന്റെ 128 ഉത്പന്നങ്ങള്‍ക്ക് ചൈന 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ചില പഴവര്‍ഗങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചു.

ചൈന, യു.എസ് തീരത്ത് ഇറക്കുമതി ചെയ്യുന്ന അലൂമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് കനത്ത തീരുവ ഏര്‍പ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ലോകവ്യാപാര സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ യു.എസ് നടപ്പാക്കിയ നികുതി വര്‍ദ്ധനവിനെ അതെ നാണയത്തില്‍ തന്നെ ചൈന തിരിച്ചടിക്കുകയായിരുന്നു.

യു.എസ്-ന്റെ വന്‍ മാര്‍ക്കറ്റായ ചൈനയുമായി ഇടയുന്നത് അമേരിക്കയുടെ മൊത്തവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യു.എസ്-ലെ സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യു.എസ് തീരുവ ഒഴിവാക്കിയാല്‍ മാത്രമേ ചൈനയും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിച്ച വ്യാപാര യുദ്ധത്തില്‍ ലോക വ്യാപാര സംഘടന ഇടപെട്ടേക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: