നഴ്സുമാര്‍ക്ക് ആശ്വാസം; മിനിമം വേതനം ഉറപ്പാക്കി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു മിനിമം വേതനം നടപ്പാക്കുന്നതിന് അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കി. വിജ്ഞാപനം ഇറക്കുന്നതിന് എതിരെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

നഴ്സുമാര്‍ക്കു മിനിമം വേതനം ഉറപ്പാക്കി വിജ്ഞാപനമിറക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. മാനേജ്മെന്റുകളുടെ ഹര്‍ജി പരിഗണിച്ച കോടതി അനുരഞ്ജനത്തിലൂടെ പരിഹാരം കാണാനാണ് നിര്‍ദേശിച്ചത്. ഇതിനുസരിച്ച് നടന്ന ചര്‍ച്ചയില്‍ ഒരു സമവായവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്.

നഴ്സുമാരുടെ മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാറിന് വിജ്ഞാപനമിറക്കാമെന്നും അതില്‍ സംശയമോ പ്രശ്നമോ ഉണ്ടെങ്കില്‍ മാത്രം മാനേജ്മെന്റുകള്‍ക്ക് കോടതിയെ സമീപിക്കാമെന്നു കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിരുന്നു. ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം നേരത്തെ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രി ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. കൊച്ചിയില്‍ നടന്ന ഹിയറിങ്ങില്‍, സര്‍ക്കാര്‍ തയാറാക്കിയ മിനിമം വേതനം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് നിലപാടെടുത്തത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: