ടിപ്പററിയില്‍ വില്ലേജ് എസ്റ്റേറ്റിനോട് ചേര്‍ന്ന് ബോംബ് കണ്ടെത്തി; ആശങ്ക വിട്ടുമാറാതെ സമീപവാസികള്‍

ടിപ്പററി: ടിപ്പററിയില്‍ വില്ലേജ് എസ്റ്റേറ്റിനോട് ചേര്‍ന്ന് ബോംബ് കണ്ടെത്തിയതില്‍ പരക്കെ ആശങ്ക. ഇന്നലെ വൈകിട്ട് 6.40-ന് ആണ് സംഭവം നടന്നത്. എസ്റ്റേറ്റിനോട് ചേര്‍ന്നു വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തു ബോംബ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഗാര്‍ഡ ആര്‍മി ഡിസ്‌പോസല്‍ ടീമിന്റെ സംയുക്ത നേതൃത്വത്തില്‍ എസ്റ്റേറ്റിലെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സ്‌ഫോടക വസ്തു നിര്‍വീര്യമാക്കിയ ശേഷമാണ് ആളുകള്‍ക്ക് സ്റ്റേറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്.

അയര്‍ലണ്ടില്‍ ഹൗസിങ്, ബിസിനസ്സ് സ്ഥാപനങ്ങളോട് ചേര്‍ന്ന് ഇടയ്ക്കിടെ കണ്ടെത്താറുള്ള സ്‌ഫോടക വസ്തുവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമായി ആരംഭിച്ചു. ഭീകരവാദവുമായി ഇത്തരം സംഭവങ്ങള്‍ക്ക് ബന്ധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗാര്‍ഡ ഉള്‍പ്പെടെയുള്ള സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: