കനത്ത മൂടല്‍ മഞ്ഞ്; ഡബ്ലിനില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഡബ്ലിന്‍: ഡബ്ലിനില്‍ മൂടല്‍ മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരേണ്ട 2 സര്‍വീസുകള്‍ നിര്‍ത്തിവെയ്ച്ചു. ഇവിടെ ഇറങ്ങേണ്ട 40 വിമാനങ്ങള്‍ വൈകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മൂടല്‍ മഞ്ഞിന്റെ കാഠിന്യം കുറഞ്ഞില്ലെങ്കില്‍ മറ്റു സര്‍വീസുകള്‍ കൂടി നിര്‍ത്തിവെയ്ക്കേണ്ടി വരുമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. വിമാന യാത്രക്ക് തയ്യാറെടുക്കുന്നവര്‍ വിശദമായ വിവരങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം എയര്‍പോര്‍ട്ടില്‍ എത്താനും അറിയിപ്പ് ഉണ്ട്.

ഇന്നലെ വരെ പ്രശാന്തമായിരുന്ന അന്തരീക്ഷത്തില്‍ പെട്ടെന്ന് മൂടല്‍മഞ്ഞ് രൂപപ്പെടുകയായിരുന്നു. ഡബ്ലിനില്‍ വ്യോമ, റോഡ് ഗതാഗതത്തെ മൂടല്‍ മഞ്ഞ് സാരമായി ബധിച്ചുതുടങ്ങി.

ഡികെ

Share this news

Leave a Reply

%d bloggers like this: