രണ്ട് ആഴ്ച നീളുന്ന ആനുകൂല്യത്തോടെയുള്ള പാരന്റല്‍ ലീവ് അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

ഡബ്ലിന്‍:മെറ്റര്‍നിറ്റി,പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്ക് രണ്ട് ആഴ്ചവരെ പെയ്ഡ് പാരന്റല്‍ ലീവ് അനുവദിക്കാന്‍ ക്യാബിനറ്റ് സമിതി തീരുമാനിച്ചു. ഓരോ വര്‍ഷവും ഈ ആനുകൂല്യം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി റെജീന ദൊഹോര്‍ട്ടി പദ്ധതി പ്രഖ്യാപന വേളയില്‍ അറിയിച്ചു. ലിയോ വരേദ്കര്‍ അടങ്ങുന്ന ക്യാബിനറ്റ് സബ് കമ്മിറ്റിയുടേതാണ് തീരുമാനം.

ആനുകൂല്യമില്ലാതെ 4 മാസം വരെ ലഭിക്കുന്ന പാരന്റല്‍ ലീവ് ആണ് അയര്‍ലണ്ടില്‍ നിലവിലുള്ളത്. ഇത് കുട്ടികള്‍ക്ക് 8 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയുള്ള കാലയളവിലാണ് ഉപയോഗിച്ചിരുന്നത്. പെയ്ഡ് പാരന്റല്‍ ലീവില്‍ 8 വയസു 12 വയസ്സുവരെ നീട്ടിയേക്കും.നിലവില്‍ തുടരുന്ന മറ്റേണിറ്റി,പെറ്റെണീറ്റി ആനൂകൂല്യങ്ങള്‍ ഉയര്‍ത്തില്ലെന്നും ക്യാബിനറ്റ് കമ്മിറ്റി അറിയിച്ചു.

മറിച് ഇത് രണ്ടും സംയോജിപ്പിച് ഒരു വര്‍ഷം വരെ നീളുന്ന പാരന്റല്‍ ലീവും മന്ത്രിസഭയുടെ മന്ത്രിസഭയുടെ സജീവ പരിഗണയിലാണ്. പറ്റേണിറ്റി ആനുകൂല്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഈ അവധി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കണ്ടെത്താനും സംവിധാനമൊരുക്കും. യൂറോപ്പ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് പെയ്ഡ് പാരന്റല്‍ ലീവ് ഇല്ലാത്തത്. രാജ്യങ്ങളെല്ലാം തന്നെ ഇത്തരം ആനുകൂല്യങ്ങള്‍ നിര്‍ബന്ധമാക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഡി കെ

Share this news

Leave a Reply

%d bloggers like this: