അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നു; മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആരോഗ്യം അപകടത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ദിനംപ്രതി വര്‍ധിക്കുന്നത് അപകടകരമാണെന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പ്. അമോണിയ, നൈട്രജന്‍ ഓക്‌സൈഡ്, ഓര്‍ഗാനിക് കാര്‍ബണുകള്‍ തുടങ്ങിയ വാതകങ്ങള്‍ മനുഷ്യ ആരോഗ്യത്തെയും, കാര്‍ഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. വള നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വാതകങ്ങളാണ് ഇത്തരത്തില്‍ രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

അയര്‍ലണ്ടില്‍ ഗതാഗത മേഖലയും മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. ഇ.പി.എ പുറത്തുവിട്ട കണക്കനുസരിച്ച് സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് ഇ.യു എമിഷന്‍ നിരക്കിനേക്കാള്‍ കുറവായത് ആശ്വാസകരമാണ്. ഗതാഗത മേഖല പരിസ്ഥിതി സൗഹൃദമാക്കുക, പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറക്കുക തുടങ്ങിയ മുന്നേറ്റങ്ങള്‍ നടത്തിയാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ പരിസ്ഥിതി സന്തുലനം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞേക്കുമെന്നും ഇ.പി.ഐ വിലയിരുത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: