യൂറോപ്യന്‍ ജനന നിരക്കില്‍ അയര്‍ലണ്ട് മൂന്നാമത്; മുന്നില്‍ ഫ്രാന്‍സും സ്വീഡനും

പാരീസ് ന്മ യൂറോപ്പിലെ ജനന നിരക്ക് വര്‍ധനയില്‍ മുന്നില്‍ ഫ്രാന്‍സും സ്വീഡനും. മൂന്നാം സ്ഥാനത്ത് അയര്‍ലണ്ടാണ്. അയര്‍ലന്‍ഡില്‍ 1.81 ശതമാനമാണ് ജനന നിരക്ക്. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ആകെ കണക്കിലെടുക്കുമ്പോള്‍ യൂറോപ്പില്‍ ഇപ്പോഴും ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ തോതില്‍ നിരക്ക് വര്‍ധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവില്‍ സ്‌പെയ്‌നിലും ഇറ്റലിയിലുമാണ് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും കുറഞ്ഞ ജനന നിരക്ക്. സാമ്പത്തിക മാന്ദ്യത്തിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ച തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വടക്കു ഭാഗത്തെ അപേക്ഷിച്ച് പൊതുവേ നിരക്ക് കുറവാണ്. 28 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലായി 5.148 മില്യന്‍ കുട്ടികളാണ് 2016ല്‍ ജനിച്ചത്. 2015ല്‍ ഇത് 5.103 ആയിരുന്നു എന്നും യൂറോസ്റ്റാറ്റിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു.

ഒരു സ്ത്രീക്ക് 1.60 കുട്ടികള്‍ എന്നതാണ് ഇപ്പോഴത്തെ ശരാശരി. 2.1 എത്തിയാലേ നിലവിലുള്ള ജനസംഖ്യ നിലനിര്‍ത്താന്‍ യൂറോപ്പിനു സാധിക്കൂ. 1.92 മാത്രമാണ് ഏറ്റവും മുന്നിലുള്ള ഫ്രാന്‍സിലെ പോലും ശരാശരി. സ്വീഡനില്‍ 1.85, ഡെന്‍മാര്‍ക്കിലും യുകെയും 1.79 എന്നിങ്ങനെയും.1.34 വീതമാണ് ഏറ്റവും പിന്നിലുള്ള സ്‌പെയ്‌നിലെയും ഇറ്റലിയിലെയും ശരാശരി. പോര്‍ച്ചുഗലില്‍ 1.36, സൈപ്രസിലും മാള്‍ട്ടയിലും 1.37 വീതം, ഗ്രീസില്‍ 1.38, പോളണ്ടില്‍ 1.39.

 

 

എ എം

Share this news

Leave a Reply

%d bloggers like this: