No To Abortion: പ്രോലൈഫ് റാലിയില്‍ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നു.

കോര്‍ക്ക്: കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന യുവനിരയുടെ സാന്നിധ്യം പ്രോലൈഫിന്റെ റാലികളില്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. കഴിഞ്ഞ ദിവസം കോര്‍ക്കിലെ ഗ്രാന്റ് പരേഡില്‍ സംഘടിപ്പിക്കപ്പെട്ട No Abortion റാലികളിലാണ് കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന യുവനിരയുടെ സാന്നിധ്യം ശ്രദ്ധേയമായത്. ഗര്‍ഭസ്ഥ ശിശുവിന് അവകാശങ്ങള്‍ നല്‍കുന്ന എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയ്നിങ് ശക്തമാകുമ്പോള്‍ യുവാക്കളില്‍ വലിയൊരു വിഭാഗം അബോര്‍ഷന് എതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു.

ജീവന്റെ തുടിപ്പ് നശിപ്പിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് എതിരായ ശക്തമായ മുന്നേറ്റം നടത്താന്‍ രാജ്യ വ്യാപകമായി യുവ നേതൃത്വം തയ്യാറെടുക്കുകയാണ്. മനുഷ്യ ജീവന് പരിഗണന നല്‍കാതെ അബോര്‍ഷന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ അനുവദിക്കില്ലെന്നും പ്രോലൈഫ് റാലിയുടെ ഭാഗമായ യുവനിര പ്രഖ്യാപിച്ചു കഴിഞ്ഞു. അയര്‍ലണ്ടില്‍ ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം പ്രോലൈഫിനോട് നീതി പുലര്‍ത്തുന്നവരാണ്. കോര്‍ക്കില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിച്ചത് Yes Campaining ഗ്രൂപ്പുകളെ ആശ്ചര്യപ്പെടുത്തി.

ബ്രിട്ടനില്‍ 5 ഗര്‍ഭിണികളില്‍ ഒരാള്‍ വീതം ഗര്‍ഭഛിദ്രത്തിന് വിധേയമാവുന്നു എന്നാണ് പ്രോലൈഫിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ചുവരുന്ന അബോര്‍ഷന്‍ ക്ലിനിക്കുകളുടെ സാന്നിധ്യമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കപ്പെടുന്നതെന്നും No to Abortion പ്രവര്‍ത്തകര്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിന് യാതൊരു വൈകല്യങ്ങളും കണ്ടെത്തപ്പെടാത്ത കേസുകളാണ് ഇവയില്‍ പലതും. അയര്‍ലണ്ടില്‍ പ്രചാരണം നല്‍കി ഐറിഷുകാരെ ഗര്‍ഭച്ഛിദ്രത്തിന് വിധേയരാക്കാന്‍ ബ്രിട്ടനിലെത്തിക്കുന്ന ഏജന്റുമാരും സജീവമാണ്.

പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ പുതിയ അപവാദങ്ങളുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക വന്‍ സഹായങ്ങള്‍ നല്‍കുന്നു എന്നാണ് ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും ആര്‍ക്കും പരിശോധിക്കാമെന്നും പ്രോലൈഫ് അറിയിച്ചു. ജീവന് വേണ്ടി പോരാടുന്നവര്‍ക്ക് പിന്തുണ വര്‍ധിക്കുന്നത് പലര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്നതിന് തെളിവാണ് പുതിയ ആരോപണ പരമ്പര.

ഡികെ

Share this news

Leave a Reply

%d bloggers like this: