എയര്‍ ലിംഗസിന്റെ ഷാനോന്‍-ബോസ്റ്റണ്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു

കോര്‍ക്ക്: അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ എയര്‍ ലിംഗാസിന്റെ ഷാനോന്‍-ബോസ്റ്റണ്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. നോര്‍വീജിയന്‍ എയര്‍ ട്രാന്‍സ്-അത്ലാന്റിക് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് എയര്‍ ലിംഗാസ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. ഇരു എയര്‍ സര്‍വീസുകളും വിന്റര്‍ സീസണില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത് അയര്‍ലന്‍ഡ്-യു.എസ് യാത്രയെ ബാധിച്ചേക്കും. എന്നാല്‍ ഷാനോന്‍-ന്യൂയോര്‍ക്ക് യാത്ര പതിവ് പോലെ തുടരുമെന്നും എയര്‍ ലിംഗാസ് വക്താവ് അറിയിച്ചു.

ബോസ്റ്റണ്‍ ഒഴിവാക്കി ന്യൂയോര്‍ക്ക് യാത്രക്ക് പ്രാധാന്യം നല്‍കിവരികയാണ് എയര്‍ ലൈനുകള്‍. വിനോദ സഞ്ചാര സീസണില്‍ ബോസ്റ്റണ്‍ യാത്ര റദ്ദാക്കുന്നത് യു.എസ്-ഐറിഷ് യാത്രക്കാരെ ദുരിതത്തിലാക്കും. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വന്‍ കുറവാണ് എയര്‍ലൈനുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: