ലുവാസ്, ഡാര്‍ട്ട് സ്റ്റേഷനുകള്‍ക്ക് സമീപം വാടക വില കുതിക്കുന്നു

ഡബ്ലിന്‍: ലുവാസ്, ഡാര്‍ട്ട് സ്റ്റേഷനുകള്‍ക്ക് സമീപം വാടകവില കുതിച്ചുയരുന്നു. ഏപ്രില്‍ 2017 മുതല്‍ മാര്‍ച്ച് 2018 വരെയുള്ള കാലയളവില്‍ Daft.ie നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. റെയില്‍ സര്‍വീസ് ലഭ്യമായ 125 സ്റ്റോപ്പുകള്‍ക്ക് സമീപം ഒന്നോ രണ്ടോ ബെഡ്റൂമുകളുള്ള വാടക വീട് ലഭിക്കാന്‍ ശരാശരി 1770 യൂറോ മാസവാടക നല്‍കണം. ഒരു വര്‍ഷത്തേക്ക് 3360 യൂറോ വരെ പ്രീമിയം തുകയും നല്‍കേണ്ടി വരും.

ഗ്രെറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് ആണ് 17 ശതമാനം വരെ വാടക വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ വാടക നിരക്ക് നല്‍കേണ്ടത് സാന്റി മൗണ്ട് ഡാര്‍ട്ട് സ്റ്റേഷനിലാണ്. ഇവിടെ പ്രതിമാസം വാടക നിരക്ക് 2282 യൂറോ ആണ്. റെയില്‍വേ ലൈനുകളുടെ പ്രദേശങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് Cheeverstown-ല്‍ മാത്രമാണ്. ഇവിടെ 1,056 യുറോക്ക് മാസ വാടകക്ക് വീടുകള്‍ ലഭിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: